ചെന്നൈ: 2014-24 കാലത്ത് തന്റെ പാർട്ടി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ 10.76 ലക്ഷം കോടി രൂപയുടെ പദ്ധതികൾ സംസ്ഥാനത്തിന് നൽകിയെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. തന്റെ എക്സ് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഡിഎംകെയുടെ തിരഞ്ഞെടുപ്പ് ഉറപ്പായ ഈസ്റ്റ് കോസ്റ്റ് റോഡ് വിപുലീകരണ പദ്ധതിക്ക് കേന്ദ്രം അനുവദിച്ച 9,386 കോടി രൂപ അനുവദിച്ചാണ് ഇപ്പോൾ നടപ്പാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിഎംകെയുടെ മറ്റൊരു തിരഞ്ഞെടുപ്പ് ഉറപ്പായ ചെന്നൈ തുറമുഖം-മധുരവോയൽ എലിവേറ്റഡ് എക്സ്പ്രസ് വേ പദ്ധതിക്ക് അനുവദിച്ച 5,800 കോടി രൂപ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മറക്കുകയാണോ അതോ മറച്ചുവെക്കാൻ ശ്രമിക്കുകയാണോയെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ 10 വർഷത്തിനിടയിൽ കേന്ദ്രസർക്കാർ തമിഴ്നാടിനായി നടത്തിയ മറ്റ് നിരവധി പദ്ധതികളും അണ്ണാമലൈ വിശദമാക്കുകയും ഭാവിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റുമെന്ന് ഉറപ്പിക്കുകയും ചെയ്തു.
എന്നാൽ, ഡിഎംകെ സർക്കാർ ചെയ്യേണ്ട ചുമതലകൾ മറന്ന് മറ്റുള്ളവരെ വിമർശിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്, അവരുടെ മനോഭാവം മാറണം.
2024-25 ലെ കേന്ദ്ര ബജറ്റിൽ തമിഴ്നാടിന് പ്രത്യേകമായുള്ള പദ്ധതികൾക്ക് അനുമതി നൽകിക്കൊണ്ട് സംസ്ഥാനത്തെ ജനങ്ങളുടെ പ്രതീക്ഷകൾ കേന്ദ്രം നിറവേറ്റുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച മുഖ്യമന്ത്രി സ്റ്റാലിന് മറുപടിയായാണ് അണ്ണാമലൈയുടെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: