അഗർത്തല : ബംഗ്ലാദേശിൽ വിവാദമായ സിവിൽ സർവീസ് നിയമന നിയമങ്ങളെച്ചൊല്ലി നൂറിലധികം മരണങ്ങൾക്ക് കാരണമായ പ്രതിഷേധങ്ങൾക്കിടയിൽ ഇന്ത്യൻ അതിർത്തിയിൽ കൂടുതൽ ജാഗ്രത പാലിക്കുന്നുണ്ടെന്ന് ബിഎസ്എഫ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് പീയുഷ് പട്ടേൽ പുരുഷോത്തം ദാസ് പറഞ്ഞു. അയൽരാജ്യത്ത് ക്രമസമാധാന പ്രശ്‌നമുണ്ട്, അത് നമ്മെയും ബാധിക്കുന്നു, ഏത് തരത്തിലുള്ള സാഹചര്യവും നേരിടാൻ ടീമുകൾ ജാഗ്രതയിലാണെന്നും സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗ്ലാദേശിൽ ക്രമസമാധാന പ്രശ്‌നമുണ്ട്. അയൽരാജ്യത്ത് ക്രമസമാധാന തകരാർ ഉണ്ടാകുമ്പോഴെല്ലാം അത് നമ്മെയും ബാധിക്കും. ഞങ്ങൾ ജാഗ്രതയിലാണ്. ഞങ്ങൾ പ്രവർത്തന തയ്യാറെടുപ്പ് വർദ്ധിപ്പിച്ചു. ഞങ്ങളുടെ എല്ലാ കമാൻഡിംഗ് ഓഫീസർമാരും അതിർത്തിയിൽ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു. അതിർത്തിയിൽ സാങ്കേതിക വിദ്യയും സൈനികശേഷിയും വർധിപ്പിച്ചിട്ടുണ്ട്. ഏത് സാഹചര്യവും ഉണ്ടായാൽ അതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
1971-ൽ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വിമുക്തഭടന്മാരുടെ പിൻഗാമികൾക്ക് സർക്കാർ ജോലിയുടെ 30 ശതമാനം സംവരണം ചെയ്തിരുന്ന ക്വാട്ട സമ്പ്രദായം പുനഃപരിശോധിക്കണമെന്ന് ദീർഘകാലമായി ആവശ്യപ്പെടുന്ന വിദ്യാർത്ഥികളാണ് രാജ്യത്ത് പ്രക്ഷോഭത്തിന് തുടക്കമിട്ടത്.
ഈ സമ്പ്രദായം ഭരണത്തിന്റെ സഖ്യകക്ഷികൾക്ക് അനുകൂലമാണെന്ന് വിമർശകർ വാദിച്ചു. അവാമി ലീഗുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന പ്രതിഷേധക്കാരും ഗ്രൂപ്പുകളും ചേർന്ന് പൊട്ടിപ്പുറപ്പെട്ട സംഘർഷം ഏറെ രൂക്ഷമായിട്ടാണ് നടക്കുന്നത്.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സർക്കാർ മുമ്പ് 2018 ൽ ക്വാട്ട സമ്പ്രദായം നിർത്തലാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മാസം ഹൈക്കോടതി ഇത് പുനഃസ്ഥാപിച്ചു. ഇത് പൊതുജന രോഷം ആളിക്കത്തിക്കുകയും വീണ്ടും പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: