ചെന്നൈ: ബംഗ്ലാദേശിൽ ഒറ്റപ്പെട്ടുപോയ തമിഴർക്കായി ഹെൽപ്പ് ലൈനുകൾ സ്ഥാപിച്ചതായി തമിഴ്‌നാട് സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ, പ്രവാസി തമിഴരുടെ പുനരധിവാസ, ക്ഷേമ കമ്മീഷണറേറ്റ് ബംഗ്ലാദേശിൽ താമസിക്കുന്ന തമിഴരുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനായി ഇന്ത്യൻ ഹൈക്കമ്മീഷനെയും തമിഴ് സംഘടനകളെയും സമീപിച്ചു.
സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ഒറ്റപ്പെട്ട തമിഴർക്ക് എല്ലാ സഹായവും നൽകാൻ സർക്കാർ തയ്യാറാണെന്നും പ്രസ്താവനയിൽ പറയുന്നു. ബംഗ്ലാദേശിൽ താമസിക്കുന്ന തമിഴരുടെ കുടുംബങ്ങൾ ടോൾ ഫ്രീ നമ്പറായ +911800303793, +918069009900, +918069009901 എന്നിവയിൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നതായി പ്രസ്താവനയിലുണ്ട്.
അതേ സമയം ബംഗ്ലാദേശിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് അവരുടെ സുരക്ഷയ്‌ക്കായി പൊതു സഞ്ചാരം നിയന്ത്രിക്കാൻ ഇന്ത്യൻ ഹൈക്കമ്മീഷൻ നിർദ്ദേശം നൽകിയതായി പബ്ലിക് ആൻഡ് റീഹാബിലിറ്റേഷൻ ഡിപ്പാർട്ട്‌മെൻ്റിന്റെ ഔദ്യോഗിക അറിയിപ്പ് ശനിയാഴ്ച അറിയിച്ചു.
ദിവസങ്ങൾ നീണ്ട ഏറ്റുമുട്ടലിൽ നിരവധി പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെത്തുടർന്ന് ബംഗ്ലാദേശിലുടനീളം പോലീസ് ശനിയാഴ്ച കർശനമായ കർഫ്യൂ ഏർപ്പെടുത്തുകയും സേന തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ പട്രോളിംഗ് നടത്തുകയും ചെയ്തപ്പോഴും വിവാദമായ തൊഴിൽ ക്വാട്ട സമ്പ്രദായത്തെച്ചൊല്ലി ബംഗ്ലാദേശ് മാരകമായ ഏറ്റുമുട്ടലുകൾ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: