കോട്ടയം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നത് പ്രതിദിനം എത്തുന്നത് 5.5 ലക്ഷം ലിറ്റര്‍ പാല്. ഇതില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന പരാതി വ്യാപകമായി നിലനില്‍ക്കുമ്പോഴും ചെക്ക് പോസ്റ്റുകളില്‍ ഇതു പരിശോധിക്കാന്‍ കാര്യമായ സംവിധാനങ്ങള്‍ ഒന്നുമില്ല.
ആര്യങ്കാവ്, പാറശാല, മീനാക്ഷിപുരം എന്നീ ചെക്ക് പോസ്റ്റുകള്‍ വഴിയാണ് സംസ്ഥാനത്ത് മുഖ്യമായും പാല് എത്തുന്നത്. സംസ്ഥാനത്ത് 4 ലക്ഷം ലിറ്റര്‍ പാലിന്റെ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും അതിനാല്‍ മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുകയല്ലാതെ മറ്റുമാര്‍ഗമില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്.
പാല് ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് ഒരോ വര്‍ഷവും കൂടി വരികയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2003 ഏപ്രില്‍ മുതല്‍ കഴിഞ്ഞമാസം വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് മായം ചേര്‍ത്തതുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലായി 988 കേസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതില്‍ കോഴിക്കോട് ജില്ലയാണ് മുന്നില്‍ 230 കേസുകള്‍. കേസുകള്‍ കുറവ് ഇടുക്കിയിലും 12 കേസുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: