കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ ഇന്റഗ്രേറ്റഡ് പവര്‍ ഡെവലപ്മെന്റ് സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തിയ ഏരിയല്‍ ബഞ്ച്ഡ് കേബിള്‍ പദ്ധതി പാലായില്‍ ഫലം കണ്ടില്ല. ഇക്കാര്യത്തില്‍ വന്‍ കൊള്ളയാണ് നടന്നതെന്നും സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും ആവശ്യമുയരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കെഎസ്ഇബി പ്രോജക്ട് തയ്യാറാക്കി സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ 13.18 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. ട്രാന്സ്ഫോമറിലിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈനുകള്‍ പൂര്‍ണമായും ഇന്‍സുലേറ്റഡ് കേബിള്‍ ആക്കി മാറ്റുന്നതാണ് ഏരിയല്‍ ബഞ്ച്ഡ് കേബിള്‍. ഇതിനായി വൈദ്യുതി തൂണുകളുടെ എണ്ണം കൂട്ടുകയും തൂണുകള്‍ തമ്മിലുള്ള ദൂരം കുറയ്ക്കുകയും ചെയ്തിരുന്നു. വൈദ്യുതി മുടക്കവും അപകടവും കുറയുമെന്നായിരുന്നു പദ്ധതി നടപ്പാക്കിയപ്പോള്‍ അധികൃതര്‍ അവകാശപ്പെട്ടത്. എന്നാല്‍ പണ്ടത്തേക്കാള്‍ കൂടുതല്‍ വൈദ്യുതി മുടക്കംകൊണ്ട് പൊറുതി മുട്ടുകയാണ് പാലാക്കാര്. നിലവാരം ഇല്ലാത്ത കേബിളുകളാണ് പദ്ധതിക്ക് ഉപയോഗിച്ചതെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: