Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അര്‍ജുന് വേണ്ടി മനമുരുകി കേരളം

Janmabhumi Online by Janmabhumi Online
Jul 20, 2024, 01:18 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ബെംഗളൂരു: കേരളമൊന്നടങ്കം പ്രാര്‍ഥനയിലാണ്, ഒരു കൈക്കുഞ്ഞിന്റെ അച്ഛന്‍ കൂടിയായ, കര്‍ണാടകയില്‍ മണ്ണിനടിയില്‍ അകപ്പെട്ട, അര്‍ജുന്‍ എന്ന യുവാവിന്റെ ജീവനു വേണ്ടി.. ലോറി ഡ്രൈവറായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉത്തര കന്നഡയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍പ്പെട്ടിട്ട് ദിവസം നാലായി. ഇതുവരെ വിവരമൊന്നുമില്ല. രക്ഷാപ്രവര്‍ത്തനമാകട്ടെ ഇഴഞ്ഞിഴഞ്ഞാണ് നീങ്ങുന്നത്. തികച്ചും നിരുത്തരവാദപരമായ രീതിയിലാണ് കര്‍ണാടകയിലെ ഭരണകൂടം വലിയൊരു ദുരന്തം കൈാര്യം ചെയ്തത്.

ഇന്ന് റഡാര്‍ ഉപയോഗിച്ചായിരിക്കും തിരച്ചില്‍ നടത്തുക. ബെംഗളുരുവില്‍ നിന്ന് റഡാര്‍ ഡിവൈസ് എത്തിക്കും. വളരെ ആഴത്തിലുള്ള വസ്തുക്കള്‍ വരെ കണ്ടെത്താന്‍ കഴിയുന്ന റഡാറാണ് കൊണ്ടുവരിക. റഡാര്‍ വഴി കൃത്യം ലോറി കണ്ടെത്താന്‍ കഴിഞ്ഞാല്‍ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് നാവികസേനയും എന്‍ഡിആര്‍എഫും തിരച്ചില്‍ നടത്തിയിരുന്നു. പുഴയിലേക്ക് ലോറി ഒഴുകി പോയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. നാവികസേന, എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ്, പൊലീസ്, അഗ്‌നിശമനസേന ഇത്രയും സംഘങ്ങള്‍ ശനിയാഴ്ചത്തെയും രക്ഷാദൗത്യത്തില്‍ പങ്കാളികളാകും

അതേസമയം അങ്കോളയിലെ മണ്ണിടിച്ചിലില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ കാര്യക്ഷമമല്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് ഭാര്യയും സഹോദരിയും ആവശ്യപ്പെട്ടു.

അര്‍ജുനെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടക്കുന്നില്ലെന്ന് അപകടം നടന്ന സ്ഥലത്തെത്തിയ ലോറി ഉടമ മനാഫ് പറഞ്ഞു. ഗതാഗതം പുനഃസ്ഥാപിക്കാനാണ് അവര്‍ പ്രാധാന്യം നല്കുന്നത്, ലോറിയുടെ മുകളില്‍ വലിയ തരത്തില്‍ മണ്ണില്ല. പരിശ്രമം ശക്തമാക്കിയാല്‍ ജീവന്‍ തിരിച്ചുകിട്ടും, കാലാവസ്ഥ മോശമാണ്. വളരെക്കാലമായി അര്‍ജുന്‍ കൂടെയുണ്ട്, മികച്ച ഡ്രൈവറാണ്, കര്‍ണാടകയില്‍ നിന്നു കല്ലായിലേക്ക് മരവുമായി വരുമ്പോഴാണ് അപകടം.

അര ടാങ്ക് ഡീസല്‍ ലോറിയിലുണ്ട്. അവസാന ജിപിഎസ് കാണിച്ചിരിക്കുന്നത് അപകട സ്ഥലത്താണ്. ലോറിയില്‍ അര്‍ജുന്‍ മാത്രമായിരുന്നു. മണ്ണുമാറ്റല്‍ ഇപ്പോള്‍ നടക്കുന്നില്ല. മൂന്നു ദിവസമായി മണ്ണിടിയുമെന്നു പറഞ്ഞാണ് ജോലി പതുക്കെയാക്കിയത്. എന്നാല്‍ ഇതുവരെ മണ്ണിടിഞ്ഞിട്ടില്ല. രാത്രി രക്ഷാപ്രവര്‍ത്തനമില്ല. വെളിച്ചക്കുറവുണ്ടെന്നാണ് ന്യായീകരണം. വെളിച്ചമൊരുക്കാമെന്ന് പറഞ്ഞെങ്കിലും അനുവദിച്ചില്ല. മണ്ണിടിച്ചിലുണ്ടായിടത്ത് ഇപ്പോഴും മഴയുണ്ട്. മൂന്നു ദിവസമായി തന്റെ സഹോദരനും അര്‍ജുന്റെ സഹോദരനും സ്ഥലത്തുണ്ട്. താനിന്നാണ് സ്ഥലത്തെത്തിയത്. അര്‍ജുന്റെ ഫോണ്‍ ഇന്ന് ഓണായി. വ്യാഴാഴ്ച രണ്ടു തവണ ഫോണ്‍ ഓണായിരുന്നു. ലോറിക്കുള്ളില്‍ അര്‍ജുന്‍ ഫോണ്‍ ഓണ്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടോ എന്നു സംശയമുണ്ട്. സാങ്കേതികത്വം പറഞ്ഞ് രക്ഷാപ്രവര്‍ത്തനം വൈകിപ്പിക്കുകയാണ്. ജില്ലാ അധികാരികള്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താന്‍ പേടിയാണെങ്കില്‍ സൈന്യത്തിന്റെ സഹായം തേടണം. ഒരു ജീവന്‍ മണ്ണിനടിയിലുണ്ടെന്ന് പറഞ്ഞിട്ടും, ആരും അതിന് വില നല്കുന്നില്ലെന്ന് അര്‍ജുന്റെ കുടുംബാംഗമായ ജിതിന്‍ പറഞ്ഞു.

Tags: Karnataka NewsShirur LandslideDriver Arjun
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്യ റാവു മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍; നിരപരാധിയെന്ന് താരം

India

പതിനാലുകാരിയെ ബലംപ്രയോഗിച്ച്‌ വിവാഹം കഴിച്ച യുവാവും കൂട്ടുനിന്നവരും അറസ്റ്റില്‍, വീഡിയോ വൈറൽ

India

ബസില്‍ പുരുഷന്‍മാര്‍ക്കും സീറ്റ് സംവരണം നടപ്പിലാക്കാന്‍ ഒരുങ്ങി കര്‍ണാടക ആര്‍ടിസി

India

പശുക്കളെ ആക്രമിച്ച് അകിട് അറുത്തുമാറ്റിയ നിലയിൽ; അന്വേഷണത്തിന് ഉത്തരവ്

India

ഭാര്യ ശാരീരിക ബന്ധത്തിന് വഴങ്ങിയില്ല; മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഭര്‍ത്താവിനെ വെട്ടി കഷ്ണങ്ങളാക്കി യുവതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന് വീണ്ടും യുനെസ്‌കോ അംഗീകാരം

ചെന്നൈയിൽ ചരക്ക് തീവണ്ടിക്ക് തീപിടിച്ചു; 5 ബോഗികളിൽ തീ പടരുന്നു, ട്രെയിനുകൾ റദ്ദാക്കി

ഷാങ്ഹായ് സമ്മേളനം: ഇന്ത്യന്‍ വിദേശകാര്യമന്ത്രി ചൈനയിലേക്ക്; പങ്കെടുക്കുന്നത് അഞ്ച് വര്‍ഷത്തിന് ശേഷം

ശത്രുരാജ്യങ്ങളുടെ ചങ്കിടിപ്പ് ഇനി കൂടും…. അസ്ത്ര മിസൈല്‍ പരീക്ഷണം വിജയം

കോംഗോയിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരർ വീണ്ടും കൊലക്കത്തിയുമായിറങ്ങി ; സ്ത്രീകൾ ഉൾപ്പെടെ 66 പേരെ വെട്ടിക്കൊലപ്പെടുത്തി

ഉത്തരകൊറിയയ്‌ക്കെതിരെ സൈനിക സഖ്യം രൂപീകരിച്ചാൽ പ്രതിരോധിക്കും ; യുഎസിനും ദക്ഷിണ കൊറിയയ്‌ക്കും മുന്നറിയിപ്പ് നൽകി റഷ്യ

സൗത്ത് കാലിഫോർണിയയിൽ കുടിയേറ്റക്കാർ ഒളിച്ചിരുന്നത് കഞ്ചാവ് പാടങ്ങളിൽ ; പോലീസ് റെയ്ഡിൽ ഒരാൾ കൊല്ലപ്പെട്ടു , 200 പേർ അറസ്റ്റിൽ

പലസ്തീൻ ആക്ഷൻ എന്ന ഭീകര സംഘടനയെ പിന്തുണച്ച് ബ്രിട്ടനിലുടനീളം പ്രകടനങ്ങൾ ; ലണ്ടനിൽ 42 പേർ അറസ്റ്റിലായി

ജോണ്‍ നിര്‍മിച്ച ചുണ്ടന്‍ വള്ളം നീറ്റിലിറക്കിയപ്പോള്‍ (ഇന്‍സെറ്റില്‍ ജോണ്‍)

കുമരകത്തിന്റെ ഓളപ്പരപ്പില്‍ ഇനി ചെല്ലാനത്തിന്റെ ഫൈബര്‍ ചുണ്ടന്‍ വള്ളവും

വിഷക്കൂണുകളും ഭക്ഷ്യയോഗ്യമായ കൂണുകളും എങ്ങനെ തിരിച്ചറിയാം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies