ന്യൂ ഡൽഹി: മൈക്രോസോഫ്റ്റ് സോഫ്റ്റ് വെയറിൽ സംഭവിച്ച സാങ്കേതിക തടസ്സങ്ങൾ അതിവേഗം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുൻ ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്ര ശേഖർ.
“മൈക്രോസോഫ്റ്റ് 365, മൈക്രോസോഫ്റ്റ് സ്യൂട്ട് എന്നിവ ഇന്ത്യക്കാരടക്കം ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ഉപയോഗിക്കുന്നുണ്ട്. ഈ പ്ലാറ്റ്‌ഫോമിലെ ഏതെങ്കിലും തകരാറുകൾ എയർലൈൻ കമ്പനികളുടെയും ആശുപത്രികളുടേയും ബിസിസ് ലോകത്തിന്റെ തന്നെയും പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയേക്കാ”മെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം ഇതിൽ ഏറെ പരിഭ്രാന്തിപ്പെടേണ്ടതില്ല; പ്രസ്തുത മേഖലയിൽ ഏറെ അനുഭവസമ്പത്തും പ്രാഗത്ഭ്യവുമുള്ള ഒരു കമ്പനിയാണെന്നിരിക്കെ മൈക്രോസോഫ്റ്റ് തങ്ങളുടെ സേവനങ്ങൾ എത്രയും വേഗം പുനഃസ്ഥാപിക്കപ്പെടുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.
” ബൃഹത്തായ ഒരു സോഫ്റ്റ് വെയർ ശൃംഖലയിലെ സാങ്കേതിക തടസ്സങ്ങൾ നീക്കുകയെന്നത് ഏറെ സങ്കീർണ്ണതകൾ നിറഞ്ഞ പ്രക്രിയയാണ്. സ്വിച്ച് ഓൺ ചെയ്യുകയും അണക്കുകയും ചെയ്യുന്ന വേഗത്തിൽ അവ പരിഹരിക്കുക എളുപ്പമല്ല”.
എന്നാൽ മൈക്രോസോഫ്റ്റ് പോലെ മികച്ച സ്ഥാപനങ്ങളിൽപ്പോലും അവിചാരിതമെങ്കിലും സംഭവിക്കുന്ന ഇത്തരം തടസ്സങ്ങൾ സോഫ്റ്റ് വെയർ സംവിധാനങ്ങളുടെ ആത്യന്തിക കാര്യക്ഷമതയെക്കുറിച്ചും അവയുടെ തടസ്സമില്ലാത്ത പ്രവർത്തനത്തെക്കുറിച്ചുമെല്ലാം ഒരു പുനർ വിചിന്തനം ആവശ്യപ്പെടുന്നുണ്ട് എന്നതും ഒരു യാഥാർത്ഥ്യമാണ്. – രാജീവ് ചന്ദ്രശേഖർ പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: