കോട്ടയം: ആമയിഴഞ്ചാന്‍ മാലിന്യക്കനാലിലെ തെരച്ചിലും മഴക്കെടുതിക്കിടെ നടത്തുന്ന പ്രവര്‍ത്തനങ്ങളും വഴി കേരളത്തിലെ അഗ്നിരക്ഷാസേന മാധ്യമങ്ങളിലും ജനങ്ങളുടെ മനസ്സിലും നിറഞ്ഞുനിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്നു കിട്ടുന്ന സുരക്ഷയും ആനുകൂല്യങ്ങളും വളരെ പരിതാപകരമാണെന്ന യാഥാര്‍ത്ഥ്യം നിലനില്ക്കുന്നു. ഈ ഘട്ടത്തില്‍ കേരള ഫയര്‍ സര്‍വീസ് ഡ്രൈവേഴ്സ് ആന്‍ഡ് മെക്കാനിക് അസോസിയേഷന് ജനറല്‍ സെക്രട്ടറി കെ.എല്‍.എഡ്വേര്‍ഡ് എഴുതിയ ഒരു കത്ത് ചില വസ്തുതകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. കത്തിന്റെ സംക്ഷിപ്ത രൂപം: ‘
ആമയിഴഞ്ചാന്‍ മാലിന്യക്കനാലില്‍ നടത്തിയ തിരച്ചിലും ചിറ്റൂര്‍ പുഴയില്‍ പാറപ്പുറത്തു കുടുങ്ങിയ നാലംഗ കുടുംബത്തെ പുഴ കുറുകെകടന്നു രക്ഷിച്ചതുമൊക്കെ അടുത്തിടെ വാര്‍ത്തയായിരുന്നു. പക്ഷേ, ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ഞങ്ങള്‍ ചെയ്യുന്ന ജോലികളില്‍ ഇതിലധികം അപകടകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകാറുണ്ട്. സെപ്റ്റിക് ടാങ്കില്‍ വീഴുന്ന പശുവിനെ മാലിന്യത്തില്‍ ഇറങ്ങി നിന്ന് എടുക്കുന്നതു ഞങ്ങളാണ്. മരത്തില്‍ കുടുങ്ങുന്നവരെ രക്ഷിക്കാന്‍, വൈദ്യുതത്തൂണുകളില്‍ കറന്റടിച്ചു കിടക്കുന്നവരെ രക്ഷിക്കാനൊക്കെ ജീവന് പണയം വച്ച് ഞങ്ങള്‍ കയറുന്നു.
ഒരു വീടിനു തീപിടിച്ചാല്‍ എല്ലാവരും പുറത്തേക്കോടുമ്പോള്‍ അകത്തേക്ക് ഓടുന്നവരാണ് ഞങ്ങള്‍. ഞങ്ങളുടെ റിസ്ക് അലവന്‍സ് 200 രൂപയാണെങ്കില്‍ കേന്ദ്രം ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത് അടിസ്ഥാന ശമ്പളത്തിന്റെ 40% ആണ്. ഞങ്ങളുടേത് ശമ്പളത്തിന്റെ 10% എങ്കിലും ആക്കണമെന്ന ആവശ്യം കാലാകാലങ്ങളായി സര്‍ക്കാരുകള്‍ക്കു മുന്നിലുണ്ട്. ഇതിനു വരുന്ന ചെലവിന്റെ കണക്കുപറഞ്ഞ് എപ്പോഴും അപേക്ഷ തള്ളുകയാണ് പതിവ്. സെന്‍ട്രല്‍ പൊലീസ് കാന്റീനില്‍ ലഭിച്ചിരുന്ന സബ്സിഡികൂടി ഇപ്പോള്‍ എടുത്തുകളഞ്ഞിരിക്കുന്നു.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: