മുംബൈ: ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ബോളിവുഡ് നടി ജാൻവി കപൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.താരത്തിന്റെ പിതാവ് ബോണി കപൂറാണ് വിവരം അറിയിച്ചത്.മുംബൈയിലെ എച്ച് എൻ റിലയൻസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
താരം ചെന്നൈയിലായിരുന്നുവെന്നും മടങ്ങുന്ന വഴി വിമാനത്താവളത്തിൽ നിന്ന് എന്തെങ്കിലും കഴിച്ചതാകാം ഭക്ഷ്യവിഷബാധയേൽക്കാൻ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വീട്ടിലെത്തിയ താരത്തിന്റെ ആരോഗ്യാവസ്ഥ വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.നിലവിൽ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും രണ്ട് ദിവസത്തിനകം ആശുപത്രി വിടുമെന്നും ബോണി കപൂർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: