Entertainment

ഐശ്വര്യയുമായി പിരിഞ്ഞത് തന്നെ? വിവാഹമോചനം കടുപ്പം തന്നെയാണെന്ന പോസ്റ്റിന് ലൈക്കുമായി അഭിഷേക് ബച്ചന്‍

Published by

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ താരവിവാഹമായിരുന്നു ഐശ്വര്യ റായിയും അഭിഷേക് ബച്ചനും തമ്മിലുള്ളത്. അന്ന് മുതലിങ്ങോട്ട് താരദമ്പതിമാരെ ചുറ്റിപ്പറ്റി നിരവധി കഥകളും പ്രചരിച്ചിരുന്നു. ഇടയ്‌ക്കിടെ ഇരുവരും വിവാഹമോചിതരായെന്ന ഗോസിപ്പുകളും വന്നു. എന്നാല്‍ കേട്ടതൊക്കെ സത്യമാണെന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്.

അടുത്തിടെയായി ബച്ചന്‍ കുടുംബത്തില്‍ ചില പൊട്ടിത്തെറികള്‍ നടക്കുന്നതായിട്ടാണ് വിവരം. കഴിഞ്ഞ ദിവസം ആനന്ദ് അംബാനിയുടെ വിവാഹത്തില്‍ താരങ്ങള്‍ വന്നതാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. ഐശ്വര്യ ഇല്ലാതെ മാതാപിതാക്കളുടെയും സഹോദരിയുടെയും കുടുംബത്തിനൊപ്പമാണ് അഭിഷേക് വന്നത്.

പിന്നാലെ ഐശ്വര്യയും മകളും ഒരുമിച്ച് വന്നു. ഇതൊക്കെ കൂട്ടിച്ചേര്‍ത്താണ് ഐശ്വര്യയും അഭിഷേകും വേര്‍പിരിഞ്ഞുവെന്ന തരത്തിലേക്ക് വാര്‍ത്തകള്‍ എത്തിയത്. ഇതിന് പിന്നാലെ അഭിഷേക് ബച്ചന്റെ സോഷ്യല്‍ മീഡിയയിലെ ചില പ്രവൃത്തികള്‍ കൂടുതല്‍ അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. വിവാഹമോചനം ആര്‍ക്കും എളുപ്പമല്ലെന്നും അമ്പത് വയസിലെത്തിയ ആളുകള്‍ പോലും വിവാഹമോചിതരാവുന്നതിനെ പറ്റി ഒരു എഴുത്തുകാരി പങ്കുവെച്ച പോസ്റ്റിന് ലൈക്ക് അടിച്ചിരിക്കുകയാണ് അഭിഷേക് ബച്ചന്‍. തന്റെ നോട്ടിഫിക്കേഷനില്‍ വന്ന സെലിബ്രിറ്റിയുടെ ലൈക്കിനെ പറ്റി അവര്‍ തുറന്ന് പറയുകയും ചെയ്തതോടെ സംഭവം വാര്‍ത്തകളില്‍ നിറഞ്ഞു.

വിവാഹമോചനത്തെ കുറിച്ചുള്ള പോസ്റ്റിന് അഭിഷേക് ലൈക്ക് അടിച്ചിട്ടുണ്ടെങ്കില്‍ താരം അത്തരമൊരു അവസ്ഥയിലൂടെ കടന്ന് പോകുന്നത് കൊണ്ടല്ലേ എന്നാണ് ചിലരുടെ ചോദ്യങ്ങള്‍. മാത്രമല്ല ഊഹാപോഹങ്ങള്‍ ശരിവെക്കുന്ന തരത്തിലുള്ള കമന്റുകളും വന്നു കൊണ്ടിരിക്കുകയാണ്.

ഐശ്വര്യ ഇപ്പോള്‍ അവളുടെ വിവാഹമോതിരം ധരിക്കുന്നില്ലെന്നും ചിലര്‍ കണ്ടെത്തിയിരിക്കുന്നത്. ദീപിക, കത്രീന തുടങ്ങിയ ബോളിവുഡിലെ പല നായികമാരും അവരുടെ വിവാഹ മോതിരം ധരിക്കാറില്ല. പക്ഷേ ഐശ്വര്യയെ ആ മോതിരം കൂടാതെ കണ്ടിട്ടില്ല. കാന്‍ ഫെസ്റ്റിവല്‍ പോലെയുള്ള മേളകളില്‍ പോലും ആധുനിക വസ്ത്രങ്ങള്‍ക്കൊപ്പം വിവാഹിതയായ സ്ത്രീയെ പ്രതീകപ്പെടുത്തുന്ന പരമ്പരാഗത മോതിരം നടി ധരിച്ചിരുന്നു.

എന്നിലിപ്പോള്‍ നടി ആ മോതിരം ധരിക്കുന്നില്ല എന്നതാണ് സംശയാസ്പദമായ കാര്യം. മുന്‍പ് അഭിഷേകിന്റെ മാതാപിതാക്കളും ഇന്ത്യയിലെ പ്രമുഖ താരങ്ങളുമായ അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും കൂടെയായിരുന്നു ഐശ്വര്യ താമസിച്ചിരുന്നത്. എന്നാലിപ്പോള്‍ അവരില്‍ നിന്നും മാറി ഒറ്റയ്‌ക്കാണ് താമസം. കുടുംബവുമായിട്ടുള്ള പ്രശ്‌നങ്ങളാണ് ഈ മാറി താമസിക്കുന്നതിന് കാരണമായത്.

എന്തൊക്കെയാണെങ്കിലും താരങ്ങള്‍ നിയമപരമായി ബന്ധം വേര്‍പ്പെടുത്താന്‍ സാധ്യതയില്ലെന്നാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്. കാരണം ഇത്തരം വാര്‍ത്തകള്‍ മകള്‍ ആരാധ്യയിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത് ആയതിനാല്‍ അത് വരാതിരിക്കാന്‍ അവര്‍ നിയമപരമായി വേര്‍പിരിയില്ലെന്നാണ് സൂചന.

12 വയസ്സ് പ്രായമുള്ള കുട്ടിയായതിനാല്‍ മാതാപിതാക്കളുടെ വേര്‍പിരിയല്‍ കുട്ടിയുടെ ജീവിതത്തെയും ബാധിക്കും. അതിനാല്‍ അച്ഛനും അമ്മയുമായി ഇരുവരും എന്നും ആരാധ്യയുടെ കൂടെ ഉണ്ടായേക്കും എന്നും എന്നാല്‍ ഭാര്യ-ഭര്‍തൃബന്ധം അവസാനിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നു

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by