സംസ്ഥാനത്ത് മഴക്കാലം എത്തിയതിന് പിന്നാലെ പകർച്ചവ്യാധികൾ ഭീഷണി സൃഷ്ടിക്കുകയാണ്. പനി ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇതിൽതന്നെ എലിപ്പനിയും മലേറിയയും എച്ച്1 എൻ1 ബാധിതരുടെ എണ്ണത്തിലും വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി മലപ്പുറത്ത് മലമ്പനി ബാധിതരുടെ എണ്ണത്തിലും വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇത് കൂടാതെ ഡെങ്കുവും മഞ്ഞപ്പിത്തവും കോളറയും നിരവധിപ്പേരെ ബാധിച്ചിട്ടുണ്ട്.
മലപ്പുറത്ത് ഇന്നും പന്നിപ്പനിയും മലമ്പനിയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം, തിരുവനന്തപുരത്ത് കോളറ നിയന്ത്രണ വിധേയമായതായാണ് റിപ്പോർട്ട്.
ശക്തമായ മഴയെ തുടർന്ന് നിറഞ്ഞുകിടക്കുന്ന പല കാനകളും ഒഴുക്ക് നിലച്ചത് സാംക്രമിക രോഗവ്യാപനത്തിന് ഇടയാക്കും. അതിനാൽ, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം, കൊതുകുകളെ തുരത്താനുള്ള വഴികൾ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം ചെയ്യണം.
വീടിനു സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കുക, ഫോഗിംഗിലൂടെ പരിസരം അണുവിമുക്തമാക്കുക, കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുക, പാത്രങ്ങൾ, ചിരട്ടകൾ കമഴ്‌ത്തി വയ്‌ക്കുക, സൺഷേഡുകളിലെ വെള്ളം ഒഴുക്കി കളയുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: