മുംബയ് : മഹാരാഷ്ട്രയില്‍ സുരക്ഷാസേനയുമായുളള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഗഡ്ചിരോളി ജില്ലയില്‍ ആറ് മണിക്കൂര്‍ നീണ്ട ആക്രമണത്തിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. കൊല്ലപ്പെട്ടവരില്‍നിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തു.
ഛത്തീസ്ഗഡ് അതിര്ത്തിയോടുത്ത് ഗ്രാമത്തിന് സമീപം 15 മാവോയിസ്റ്റുകള്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് വിവരം കിട്ടിയതിനെ തുടര്‍ന്ന് രാവിലെ പത്ത് മണിയോടെയാണ് ഗഡ്ചിരോളിയില്‍ മഹാരാഷ്ട്ര പൊലീസ് തെരച്ചില്‍ ആരംഭിച്ചത്. ഉച്ചകഴിഞ്ഞാണ് മാവോയിസ്റ്റുകളുമായി വെടിവയ്പ് തുടങ്ങിയത്.
മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ എസ്ഐക്കും ജവാനും പരുക്കേറ്റു. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. തുടര്‍ ചികിത്സയ്ക്കായി ഇവരെ നാഗ്പുരിലേക്ക് മാറ്റി. 12 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെടുത്തു. മാവോയിസ്റ്റ് ദളത്തിന്റെ ചുമതലയുള്ള വിശാല്‍ അത്രവും കൊല്ലപ്പെട്ടെന്നാണ് അറിയുന്നത്. മറ്റു 11 പേരെ തിരിച്ചറിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: