ബാങ്കോക്ക്: പുതിയ പരിശീലകന് കീഴില്‍ ആദ്യ വിജയം നേടിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. തായ്ലന്ഡിലുള്ള മഞ്ഞപ്പട പ്രീസീസണ് മത്സരത്തിലാണ് വിജയം നേടിയത്. തായ്ലന്ഡ് ടീം സമുത് പ്രകാന്‍ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.
ആദ്യ പ്രീസീസണ് മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. ഇന്നലെ നടന്ന കളിയില്‍ സ്ട്രൈക്കര്‍ ക്വെയിന് പെപ്ര, ഇഷാന് പണ്ഡിത, മുഹമ്മദ് ഷഹീദ് എന്നിവരാണ് ഗോളുകള്‍ നേടിയത്. കഴിഞ്ഞ സീസണിന്റെ പാതിക്കുവച്ച് പരിക്ക് കാരണം പിന്മാറിയ അഡ്രിയന്‍ ലൂണ ഇന്നലെ കളത്തിലിറങ്ങി. തായ്ലന്ഡില് ഒരു പ്രീസീസണ് മത്സരം കൂടി ബ്ലാസ്റ്റേഴ്സിനുണ്ട്. ടീമിന്റെ ്ടുത്ത വെല്ലുവിളി ഡ്യൂറന്റ് കപ്പിലായിരിക്കും. തായ്ലന്ഡില് നിന്നും നേരേ പോകുക ഡ്യൂറന്റ് കപ്പില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയിലേക്കായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: