മസ്കത്ത് : ഒമാന്‍ തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞ് കാണാതായവരില്‍ ഒമ്പത് പേരെ രക്ഷപ്പെടുത്തി. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുന്നു. രക്ഷപ്പെട്ട 9 പേരില്‍ എട്ട് പേര് ഇന്ത്യന്‍ പൗരന്മാരും ഒരാള്‍ ശ്രീലങ്കന്‍ പൗരനുമാണ്. കപ്പലിലുണ്ടായിരുന്ന 16 പേരില്‍ 13 ും ഇന്ത്യന്‍ പൗരന്മാരാണ്.
റാസ് മദ്രാക്ക ഉപദ്വീപില്‍ നിന്ന് 25 നോട്ടിക്കല്‍ മൈല്‍ തെക്കുകിഴക്കാണ് അപകടമുണ്ടായത്. എംടി ഫാല്‍ക്കണ്‍ പ്രസ്റ്റീജ് എന്ന എണ്ണക്കപ്പലാണ് മറിഞ്ഞത്. യെമനിലെ ഏദന്‍ തുറമുഖത്തേക്കുള്ള യാത്രാമധ്യേയാണ് കൊമോറോസ് രാജ്യത്തിന്റെ പതാക വഹിക്കുന്ന കപ്പല്‍ മറിഞ്ഞത്.
ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്ററും ഇന്ത്യന്‍ നാവികസേനയുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.ഞായറാഴ്ച പ്രാദേശിക സമയം രാത്രി 10 മണിയോടെയാണ് അപകടം. പരിക്കേറ്റ മൂന്ന് ഇന്ത്യക്കാരെ ഒമാനിലെ കൗലയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: