Sports

യുഎസ് ഓപ്പണ്‍ എന്‍ട്രി ലിസ്റ്റില്‍ നദാലും

Published by

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ എന്‍ട്രി ലിസ്റ്റില്‍ സൂപ്പര്‍ താരം റാഫേല്‍ നദാലിന്റെ പേരും ഉള്‍പ്പെടുത്തി. നാല് തവണ യുഎസ് ഓപ്പണ്‍ കിരീടം നേടിയ താരമാണ് നദാല്‍.

പരിക്കില്‍ നിന്നും മോചിതനായി താരം തിരികെയെത്തിയെങ്കിലും മികച്ച ഫോമില്‍ കളിക്കാനായില്ല. യുഎസ് ഓപ്പണ്‍ നറുക്കെടുപ്പിലെ പ്രധാന വിഭാഗത്തിലാണ് താരത്തിന്റെ പേരുള്ളത്. 38കാരനായി നദാല്‍ കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി പരിക്ക് കാരണം വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. മാസങ്ങളോളം താരം പുറത്തിരുന്നു. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണോടുകൂടി സജീവമാകാമെന്ന് കരുതിയെങ്കിലും പരിക്ക് പിന്നെയും പ്രശ്‌നമാകുകയായിരുന്നു. അതേ തുടര്‍ന്ന് വീണ്ടും വിട്ടു നില്‍ക്കെണ്ടിവന്നു.

ഇതുവരെ നദാല്‍ നേടിയ 22 ഗ്രാന്‍ഡ് സ്ലാമുകളില്‍ നാലെണ്ണം യുഎസ് ഓപ്പണ്‍ ആണ്. 2010ലായിരുന്നു നദാലിന്റെ ആദ്യ യുഎസ് ഓപ്പണ്‍ കിരീട നേട്ടം. അക്കൊല്ലം നാല് ഗ്രാന്‍ഡ് സ്ലാമും സ്വന്തമാക്കി നദാല്‍ സിംഹാസനം ഉറപ്പിച്ചു. പിന്നീടിങ്ങോട്ട് 2013, 2017, 2019 സീസണുകളില്‍ നദാലാണ് യുഎസ് ഓപ്പണ്‍ കിരീടം നേടിയത്. ഏറ്റവും ഒടുവില്‍ താരം യുഎസ് ഓപ്പണില്‍ പങ്കെടുത്തത് 2022ലാണ്. അന്ന് നാലാം റൗണ്ട് വരെ മുന്നേറി താരം പുറത്താകുകയായിരുന്നു.

നദാലിനൊപ്പം റാങ്കിങ്ങില്‍ മുന്നിലുള്ള യാനിക് സിന്നര്‍, ഇഗ സ്വിയാറ്റെക്ക് നോവാക്ക് ദ്യോക്കോവിച്, കോകോ ഗൗഫ്, കാര്‍ലോസ് അല്‍കാരസ് എന്നിവരും യുഎസ് ഓപ്പണ്‍ എന്‍ട്രി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by