പറവൂര്‍: പുന്നപ്ര വയലാറിന്റെ ഐതിഹാസിക മണ്ണില്‍ ബി ജെപി നേടിയ ഉജ്വല വിജയം കേരളത്തിലെ രാഷ്‌ട്രീയ മാറ്റത്തിന് ഉത്തമോദാഹരണമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ. എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു.
ബിജെപി അമ്പലപ്പുഴ നിയോജക മണ്ഡലം സംഘടിപ്പിച്ച അഭിനന്ദന്‍ സഭ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളവും മാറുകയാണ്, സിപിഎമ്മിന്റെ ദാര്‍ഷ്ട്യത്തിനും ജന വഞ്ചനയ്‌ക്കും മുന്നില്‍ അണികള്‍ പോലും പാര്‍ട്ടി വിടുന്നു. ഭാരതത്തിന്റെ ചരിത്രം മാറ്റിമറിച്ച് തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തില്‍ വന്ന നരേന്ദ്ര മോദിയോടൊപ്പമാണ് ഭാരതത്തിലെ ജനങ്ങള്‍ എന്നത് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാര്‍ അധ്യക്ഷനായി. സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ അഭിനന്ദന സന്ദേശം നല്‍കി.ഒന്നാം സ്ഥാനം നേടിയ ഏരിയ പ്രസിഡന്റ്, ബൂത്ത് പ്രസിഡന്റ്, ബൂത്ത് ഇന്‍ചാര്‍ജ് എന്നിവരെ ആദരിച്ചു. സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന്‍, ജില്ലാ അധ്യക്ഷന്‍ എം. വി. ഗോപകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വിമല്‍ രവീന്ദ്രന്‍, അരുണ്‍ അനിരുദ്ധന്‍, മണ്ഡലം പ്രസിഡന്റുമാരായ ആര്‍. കണ്ണന്‍, വി. ബാബുരാജ്, സംസ്ഥാന സമിതി അംഗം കൊട്ടാരം ഉണ്ണികൃഷ്ണന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ആര്‍. ഉണ്ണികൃഷ്ണന്‍, വി. ശ്രീജിത്ത്, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ. പ്രദീപ്, ജില്ലാ സെല്‍ കോഡിനേറ്റര്‍ അഡ്വ. ഗണേഷ് കുമാര്‍, മണ്ഡലം സെക്രട്ടറിമാരായ എസ്. സുമേഷ്, അനില്‍ പാഞ്ചജന്യം, എസ്. അജയകുമാര്‍, മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എല്‍. പി. ജയചന്ദ്രന്‍, ആര്‍എസ്എസ് ജില്ലാ സഹ സംഘചാലക് ആര്‍.സുന്ദര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: