ആസിഫ് അലി – രമേഷ് നാരായൺ വിവാദം ശക്തമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തന്റെ ഭാഗം വ്യക്തമാക്കി രമേഷ് നാരായണും പ്രതികരിച്ചു. ആന്തോളജി ചിത്രം മനോരഥങ്ങളുടെ ട്രെയ്‍ലര്‍ ലോഞ്ച് നടക്കുന്നതിനിടയിലാണ് ഈ പ്രശ്നം നടക്കുന്നത്. ആസിഫ് അലിയെ തട്ടി മാറ്റി സംവിധായകൻ ജയരാജിനെ വിളിക്കുന്ന രമേഷിന്റെ വീഡിയോസ് സോഷ്യൽ മീഡിയയിലൂടെ വൈറലായി. മാത്രമല്ല ഇതിനു പിന്നാലെ കടുത്ത സൈബർ ആക്രമണവും രമേഷ് നാരായൺ നേരിട്ടു. അദ്ദേഹത്തിന്റെ മക്കളും ഇത്തരത്തിൽ ആക്രമണം നേരിടുന്നുണ്ട്.
തന്റെ മനസ് മനസിലാക്കിയ ആസിഫ് അലിയോട് ഏറെ നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വേദിയിൽ നടന്ന പ്രശ്നങ്ങൾക്കു ശേഷം രമേഷ് നാരായണന്‍ തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ചും പറഞ്ഞു. തനിക്കെതിരെ മാത്രമല്ല മക്കൾക്കെതിരെയും സൈബർ ആക്രമണം നടക്കുന്നുണ്ട്.
ആസിഫ് ജിക്ക് ഞാന്‍ ഇന്നലെ മെസേജ് അയച്ചിരുന്നു. ഒന്ന് തിരിച്ചു വിളിക്കാന്‍ വേണ്ടിയിട്ട്. അദ്ദേഹം തിരിച്ചു വിളിച്ചു. രാവിലെയാണ് സംസാരിച്ചത്. എന്റെ ഇപ്പോഴത്തെ സാഹചര്യം ഞാന്‍ ആസിഫിന്റെയടുത്ത് പറഞ്ഞു. ഉടന്‍ തന്നെ നമുക്ക് ഒരുമിച്ച് കാണണമെന്നും കൊച്ചിയിലേക്ക് ഞാന്‍ വരാമെന്നും പറഞ്ഞു. വേണ്ട സാര്‍, ഞാന്‍ അങ്ങോട്ട് വരാം എന്നാണ് ആസിഫ് പറഞ്ഞത്. അത് വേണ്ട ഞാന്‍ അങ്ങോട്ട് വരാമെന്നു തന്നെ പറഞ്ഞു. ഒരുമിച്ച് ഇരിക്കണം, സംസാരിക്കണം, കാപ്പി കുടിക്കണം എന്നൊക്കെ പറഞ്ഞു നിര്‍ത്തി
എന്റെ മാനസികാവസ്ഥ മനസിലാക്കിയതില്‍ എനിക്ക് വളരെ നന്ദിയുണ്ട്. ആസിഫിന്റെ മഹത്വം തന്നെയാണത്. ഞാന്‍ പറഞ്ഞല്ലോ, അതെല്ലാം അവിടെ വെച്ച് സംഭവിച്ചുപോയതാണ്.” രമേഷ് നാരായണൻ പറഞ്ഞു. തന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റിന് ക്ഷമാപണം നടത്തിയിട്ടുണ്ട് രമേഷ്. എന്നാൽ ഈ പ്രശ്നത്തിൽ ആരെയും കുറ്റം പറയാതെ ആ സാഹചര്യത്തിൽ സംഭവിച്ചു പോയ കാര്യങ്ങളാവും ഇതെല്ലാം എന്നാണ് ആസിഫ് അലി പറയുന്നത്.
സൈബര്‍ ആക്രമണത്തെക്കുറിച്ചും രമേഷ് നാരായണന്‍ പ്രതികരിച്ചു. “എനിക്ക് മാത്രമല്ല, മക്കള്‍ക്കെതിരെയും സൈബര്‍ അറ്റാക്ക് ഉണ്ട്. അവര്‍ രണ്ടുപേരും പാട്ടുകാരാണ്, ഫീല്‍ഡില്‍ ഉള്ളവരാണ്. അതൊക്കെ ഒന്ന് നിര്‍ത്തി തന്നാല്‍ വലിയ ഉപകാരമായിരിക്കും. അത്രേ എനിക്ക് പറയാനുള്ളൂ. സൈബര്‍ ആക്രമണം ഞാന്‍ നേരിടുന്നത് ആദ്യമായിട്ടാണ്. ഞാന്‍ ബഹുമാനം കാണിച്ചിട്ടില്ലെന്ന് ആളുകള്‍ പറയുന്നു. പക്ഷേ അങ്ങനെ ഞാന്‍ ഒരിക്കലും കാണിച്ചിട്ടില്ല. ആളുകള്‍ ഭക്ത കബീറിനെപ്പോലും വെറുതെ വിട്ടില്ലല്ലോ. പിന്നെയാണോ ഈ ചെറിയ ഞാന്‍”. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു രമേഷ് നാരായൺ.
കേരള ചലചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുള്ള സംഗീത സംവിധായകനാണ് രമേഷ് നാരായൺ. മേഘമൽഹാർ, മകൾക്ക്, എന്നു നിന്റെ മൊയ്തീൻ, പരദേശി, വീട്ടിലേക്കുള്ള വഴി, ഇടവപ്പാതി തുടങ്ങി അദ്ദേഹം ചെയ്ത വർക്കുകളെല്ലാം അതി ഗംഭീരമാണ്. ഇന്നും ആളുകളുടെ ചുണ്ടുകൾ താളം പിടിക്കുന്ന പാട്ടുകളാണ് എല്ലാം. എന്നാൽ ഇതിലെ പാട്ടുകളെല്ലാം രമേഷ് നാരായൺ ചെയ്തതാണെന്ന് പലർക്കും അറിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: