Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സിദ്ധാർത്ഥന്റെ മരണം; മുൻ വി.സി എം.ആർ ശശീന്ദ്രനെതിരെ ജുഡീഷ്യൽ കമ്മിഷൻ , SFI യുടെ പേര് പരാമർശിക്കാതുള്ള റിപ്പോർട്ട്‌

Janmabhumi Online by Janmabhumi Online
Jul 17, 2024, 11:35 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ മുൻ വൈസ് ചാൻസിലർ എം.ആർ ശശീന്ദ്രനെതിരെ ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട്. സിദ്ധാർത്ഥനെ എസ് എഫ് ഐ ഗുണ്ടകൾ മർദ്ദിക്കുന്ന സമയം വിസി ഓഫീസിൽ ഉണ്ടായിരുന്നുവെന്നും സമയബന്ധിതമായി നടപടി എടുക്കുന്നതിൽ വീഴ്ച വരുത്തിയെന്നും ജസ്റ്റീസ് എ. ഹരിപ്രസാദ് കമ്മിഷൻ ഗവർണർക്ക് നൽകിയ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

സംഭവത്തിന്റെ ഗൗരവം മനസിലാക്കി വി. സി ഇടപെട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എം.ആർ ശശീന്ദ്രനെ ഗവർണർ നേരത്തെ പുറത്താക്കിയിരുന്നു. എല്ലാ കുറ്റവും ഡീനിന്റെ തലയിൽ വച്ച് രക്ഷപ്പെടാനാണ് വി. സി അന്ന് ശ്രമിച്ചത്. കഴിഞ്ഞ ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്റ്റലിനോടനുബന്ധിച്ച ഡോർമിറ്ററിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

അന്വേഷണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ അടക്കം 28 പേരുടെ മൊഴി കമ്മിഷൻ എടുത്തിരുന്നു. പ്രതികളായ വിദ്യാർത്ഥികളുടെ മാതാപിതാക്കളുടെ മൊഴിയും എടുത്തിരുന്നു. രണ്ടു ദിവസം സഹപാഠികളടക്കമുള്ള വിദ്യാർത്ഥികൾ മർദ്ദിച്ചെന്നും ഇതിന്റെ തുടർച്ചയായി സിദ്ധാർത്ഥ് ജീവനൊടുക്കിയെന്നുമാണ് സിബിഐ കണ്ടെത്തിയത്.

ജെ. എസ്. സിദ്ധാർത്ഥിന്റെ മരണത്തെകുറിച്ച് അന്വേഷിക്കാൻ ചാൻസലർ കൂടിയായ ഗവർണർ നിയമിച്ച  കമ്മീഷൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് റിപ്പോർട്ട് സമർപ്പിച്ചു.
മരണത്തെക്കുറിച്ച് അന്വേഷിച്ച സിബിഐ കുറ്റപത്രം ഹൈക്കോടതിയിൽ നൽകിയതിന് പിന്നാലെയാണ് കമ്മീഷന്റെ റിപ്പോർട്ട്.
മെയ് 29നാണ് കമ്മീഷൻ പ്രവർത്തനം ആരംഭിച്ചത്. മൂന്നുമാസമായിരുന്നു റിപ്പോർട്ട് നൽകാൻ  കമ്മീഷന് സമയം അനുവദിച്ചിരുന്നത്.

മൂന്നുമാസം ജയിലിൽ റിമാൻഡിൽ ആയിരുന്ന വിദ്യാർത്ഥികൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി ജാമ്യം അനുവദിച്ചിരുന്നു. കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഏതാനും വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുവാനുള്ള അനുമതിയും ലഭിച്ചു.
വൈസ് ചാൻസലർ സിദ്ധാർത്ഥന്റെ മാതാപിതാക്കൾ സഹപാഠികൾ അധ്യാപകർ വാർഡൻ എന്നിവർ ഉൾപ്പെടെയുള്ളവരിൽ നിന്ന് കമ്മീഷൻ മൊഴിയെടുത്തിരുന്നു.
കമ്മീഷന്റെകണ്ടെത്തലുകൾ

വിസിയായിരുന്നു   ഡോ: എം. ആർ. ശശീന്ദ്രനാഥ്, ഹോസ്റ്റൽ വാർഡൻ കൂടിയായ കോളേജ് ഡീൻ  ഡോ: നാരായണൻ എന്നിവർക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല.സിദ്ധാർത്ഥന്റെ മരണദിവസം വിസി ക്യാമ്പസിൽ ഉണ്ടായിരുന്നിട്ടും പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി സമയബന്ധിതമായി നടപടികൾ സ്വീകരിച്ചില്ല.

ഹോസ്റ്റൽ മുറികളുടെ ചുവരികളിൽ മുഴുവൻ അശ്ലീലവും രാഷ്‌ട്രീയ മുദ്രാവാക്യങ്ങളും എഴുതിപിടിപ്പിച്ചിട്ടും ഹോസ്റ്റലിൽ അച്ചടക്കം നടപ്പാക്കാത്തതിൽ വാർഡന് യാതൊരാശങ്കയുമില്ല.

സിദ്ധാർത്ഥന്റെ   മരണ വിവരം അറിഞ്ഞശേഷം പോലും, വിവേകപൂർവ്വം നടപടികൾ കൈക്കൊള്ളാത്തത് സമൂഹത്തിൽ നിശിതമായ വിമർശനങ്ങൾക്ക് ഇടയാക്കി. ഒരു ഡോക്ടർ കൂടിയായ ഡീനിന് സിദ്ധാർത്ഥന്റെ മൃതശരീരം നീല കലർന്നതായിട്ടും, തണുത്തുറഞ്ഞിട്ടും, നാഡിമിടുപ്പില്ലെന്ന് കണ്ടെത്തിയിട്ടും യഥാസമയം പോലീസിന് അറിയിക്കുന്നതിൽ ഗുരുതരമായ വീഴ്ച ഉണ്ടായി. മരണപ്പെട്ടുവെന്ന് കുട്ടികൾക്ക് പോലും അറിയാമായിരുന്നു.

ഹോസ്റ്റലിൽ സിസിടിവി സ്ഥാപിക്കണമെന്നും, സെക്യൂരിറ്റി സംവിധാനം ഏർപ്പെടുത്തണമെന്നും അസിസ്റ്റൻറ് വാർഡൻ പലയാവർത്തി ആവശ്യപ്പെട്ടിട്ടും വി സിയോ, രജിസ്ട്രാറോ, ഡീനോ നടപടിക്കൊണ്ടില്ല.

വാർഡനും അസിസ്റ്റന്റ് വാർഡനും ഹോസ്റ്റൽ സന്ദർശിക്കാറില്ലായിരുന്നു.

വിദ്യാർത്ഥികളുടെ നേരിട്ടുള്ള ചുമതല നൽകിയിട്ടുള്ള സ്റ്റുഡൻസ് അഡ്വൈസർമാർക്ക്, വിദ്യാർത്ഥികളുമായി യാതൊരു ബന്ധവുമില്ല.

ഹോസ്റ്റലിന്റെ നിയന്ത്രണം മുഴുവനും സീനിയർ വിദ്യാർത്ഥികളുടെ ആധിപത്യത്തിലാണ്.

അധ്യാപകരിൽ വലിയൊരു ഭാഗം മണ്ണുത്തി ക്യാമ്പസിൽ കഴിയുവാൻ താല്പര്യപ്പെടുന്നതുകൊണ്ട്  പൂക്കോട് ക്യാമ്പസിൽ, ഉത്തരവാദിത്തപ്പെട്ടവർ ആരും ശ്രദ്ധിക്കാനില്ലാതെ, തികഞ്ഞ അരാജകത്വമാണ്.

വ്യത്യസ്ത രാഷ്‌ട്രീയ ആശയമുള്ള വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനം സാധാരണ ക്യാമ്പസുകളിൽ അശാന്തിക്ക് കാരണമാവാറുണ്ടെ ങ്കിലും ഇവിടെ സിദ്ധാർത്ഥന്റെ മരണത്തിന് കാരണമായ നിർഭാഗ്യകരമായ സംഭവത്തിന് പിന്നിൽ വിദ്യാർത്ഥി സംഘടന രാഷ്‌ട്രീയമുള്ളതായി കമ്മീഷന് കണ്ടെത്താനായില്ല.

എന്നാൽ ബാഹ്യശക്തികളുടെ പിന്തുണയോടെ ക്യാമ്പസ്സിൽ നടത്തുന്ന രാഷ്‌ട്രീയ പ്രവർത്തനത്തിലൂടെ കുറ്റകൃത്യത്തിന്റെ ഗൗരവം കുറയ്‌ക്കാനും കുറ്റവാളികളെ നിയമ നടപടികളിൽ നിന്നും സംരക്ഷിക്കാനും സഹായിക്കുന്നു വെന്നത് ചെറിയ കാര്യമല്ലെന്ന് കമ്മിഷന്റെ റിപ്പോർട്ടിൽ പറയുന്നു.

സിദ്ധാർത്ഥന്റെ മരണത്തിന് പിന്നിൽ കുറ്റകൃത്യം ചെയ്തവർ ആരാണെന്നോ, വിദ്യാർത്ഥികൾക്ക് ക്യാമ്പസ്സിനുപുറത്ത് സംരക്ഷണം ഒരുക്കിയതായി പറയുന്ന സംഘടന ഏതാണെന്നോ, ഹോസ്റ്റൽ ചുമരുകളിൽ എഴുതിവച്ചിട്ടുള്ള രാഷ്‌ട്രീയ മുദ്രാവാക്യങ്ങൾ ആരുടേതെന്നോ റിപ്പോർട്ടിൽ ബോധപൂർവം പരാമർശിച്ചിട്ടില്ല.

Tags: deathgovernorPookodu Veterinary collegeSidharthanJudicial enquiryM R Saseendran
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്ഭവനിലേക്കുള്ള ഡിവൈഎഫ്ഐ മാർച്ചിൽ പോലീസിന് ഗുരുതര വീഴ്ച; ഡിജിപിയെ അതൃപ്തി അറിയിച്ച് ഗവർണർ

Kerala

സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദം; രജിസ്ട്രാർ ഡോ. കെ.എസ്. അനികുമാറിന് സസ്പെൻഷൻ

Kerala

ബിജെപി നേതാവ് കെ രാമൻപിള്ളയുടെ ഭാര്യ പ്രസന്നകുമാരി അമ്മ അന്തരിച്ചു

Kerala

ഗവർണറെ രജിസ്ട്രാർ ബോധപൂർവം തടഞ്ഞു; പരിപാടി റദ്ദാക്കുന്നതിൽ മതിയായ കാരണം കാണുന്നില്ല, ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് വി.സി

Entertainment

42ാം വയസിൽ ഹൃദയാഘാതം : നടിയും മോഡലുമായ ഷെഫാലി ജരിവാല അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ഗുകേഷ് ലോക ഒന്നാം റാങ്കുകാരനായ മാഗ്നസ് കാള്‍സന്റെ അഹന്ത തച്ചുടച്ച ആ കളി ആസ്വദിക്കാം…ഇംഗ്ലീഷ് ഡിഫന്‍സില്‍ ഗുകേഷിന്റെ ധീരമായ ആക്രമണം

കള്ളു ഷാപ്പില്‍ യുവാവിനെ ആക്രമിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടം: കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

അഗ്നി 5 വികസിപ്പിക്കുന്നത് പാകിസ്ഥാന്‍ ആണവകേന്ദ്രമായ കിരാനകുന്നുകളെ തുളയ്‌ക്കാനോ? യുഎസിന്റെ ബോംബിനേക്കാള്‍ മൂന്നിരട്ടിശക്തി;ഇസ്രയേലിന് പോലുമില്ല

പാലക്കാട്,മലപ്പുറം ജില്ലകളിലെ നിപ രോഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കി, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍

നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്

പ്രവീൺ നെട്ടാരു വധക്കേസിലെ പ്രധാന പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരനെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് എൻഐഎ അറസ്റ്റ് ചെയ്തു

അനാഥാലയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണി: മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി നടത്തിപ്പുകാരി

അന്ന് രാമക്ഷേത്രത്തിനായി പുണ്യജലവും , കല്ലുകളും നൽകി  ; ഇന്ന് ക്ഷേത്രത്തിന്റെ പകർപ്പും സരയു നദിയിൽ നിന്നുള്ള ജലവും സമ്മാനമായി നൽകി മോദി

39 വര്‍ഷം പഴക്കമുള്ള കൊലപാതക കേസ് അന്വേഷണത്തില്‍ തിരുവമ്പാടി പൊലീസ് , അന്വേഷണം മുഹമ്മദിന്റെ വെളിപ്പെടുത്തലിന് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies