ന്യൂദല്‍ഹി: നീറ്റ് വിവാദത്തിന്റെ പേര് പറഞ്ഞ് മെഡിക്കല്‍ പ്രവേശനപ്രക്രിയ സംസ്ഥാനതലത്തിലേക്ക് കൊണ്ടുവരാന്‍ ഡിഎംകെ സര്‍ക്കാര്‍ നടത്തുന്ന നീക്കം മെഡിക്കല്‍ സീറ്റുകള്‍ വിറ്റ് കോടികള്‍ കൊയ്യാനാണെന്ന് വിമര്‍ശനം ഉയരുന്നു. മിക്ക ഡിഎംകെ മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും മെഡിക്കല്‍ കോളെജുകളോ ബിഡിഎസ് കോളെജുകളോ ഉണ്ട്.
ഇന്ന് ഒരു മെഡിക്കല്‍ കോളെജിന് കോടികളാണ് ലഭിക്കുന്നത്. ബിഡിഎസ് സീറ്റിനുമുണ്ട് ലക്ഷങ്ങള്‍. നീറ്റ് വിവാദം നീറിപ്പുകയ്‌ക്കുന്നതിന് പിന്നില്‍ ഡിഎംകെ കാര്യമായി പ്രവര്‍ത്തിക്കുന്നത് നീറ്റില്‍ നിന്നും രക്ഷപ്പെടാനാണ്. അങ്ങിനെ രക്ഷപ്പെട്ട് കിട്ടിയാല്‍ ഡിഎംകെ നേതാക്കള്‍ക്ക് കോടികള്‍ കീശയിലാക്കാം.
ബാലാജി മെഡിക്കല്‍ കോളെജ് ഉടമ എസ്. ജഗത് രക്ഷകന്‍ ഡിഎംകെ നേതാവാണ്. മുന്‍ കേന്ദ്രമന്ത്രിയുമായിരുന്നു. എഐഎഡിഎംകെ നേതാവ് തമ്പിദുരൈയ്‌ക്കും മെഡിക്കല്‍ കോളേജ് ഉണ്ടെന്ന് പറയുന്നു. മിക്ക ഡിഎംകെ, എഐഎഡിഎംകെ നേതാക്കളും പല മെഡിക്കല്‍ കോളെജ് ട്രസ്റ്റുകളിലും അംഗങ്ങളാണ്. മെഡിക്കല്‍ സീറ്റുകള്‍ വിറ്റാല്‍ ഇവര്‍ക്കും കോടികള്‍ ലഭിക്കുമത്രെ. പലരും നീറ്റ് വിവാദത്തിന്റെ മറപടിച് തമിഴ്നാട്ടില്‍ മെഡിക്കല്‍ സീറ്റുകളുടെ വില്‍പന ആരംഭിച്ചുകഴിഞ്ഞു.
കഴിഞ്ഞ കുറെ നാളുകളായി നീറ്റ് പരീക്ഷയ്‌ക്കെതിരെ സ്റ്റാലിന്‍ രംഗത്തുണ്ട്. മെഡിക്കല്‍ പ്രവേശനത്തിനുള്ള അധികാരം തമിഴ്നാട് സര്‍ക്കാരിന് തിരിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ഡിഎംകെ പല സമരങ്ങളും നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: