വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി സെനറ്ററായ ജെ.ഡി.വാന്‍സിനെ ട്രംപ് തിങ്കളാഴ്ച പ്രഖ്യാപി
ച്ചതോടെ ഉഷ ചിലുകുരി എന്ന പേര് വാര്‍ത്തകളില്‍ നിറയുന്നു. കഴിഞ്ഞ മണിക്കൂറുകളില്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്തത് ഉഷ ചിലുകുരി എന്ന പേരാണ്. ജെ.ഡി വാന്‍സിന്റെ ഭാര്യയാണ് ഭാരതീയയായ ഉഷ.
ആന്ധ്രാപ്രദേശില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ കോളജ് അധ്യാപകരായ കൃഷ് ചിലുകുരിയുടേയും ലക്ഷ്മിയുടേയും മകളാണ്. അഭിഭാഷകയാണ് ഈ മുപ്പത്തെട്ടുകാരി.
യേല്‍ സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് എംഫിലും ഉഷ പൂര്‍ത്തിയാക്കിയിട്ടുണ്ട്. യേല്‍ ലോ സ്കൂളില്‍ നിയമ വിദ്യാര്‍ത്ഥികളായിരിക്കെയാണ് ഉഷയും വാന്‍സും പരിചയപ്പെട്ടത്. 2014ല്‍ ഹിന്ദു ആചാര പ്രകാരമാണ് ഉഷയും വാന്‍സും വിവാഹിതരായത്. ഇവര്‍ക്ക് മൂന്ന് മക്കളാണുള്ളത്.
സ്വകാര്യ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഉഷ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പങ്കിനെകുറിച്ച് പലപ്പോഴും വാന്‍സ് വാചാലനായിട്ടുണ്ട്. 2016ല്‍ പുറത്തിറങ്ങിയ ബെസ്റ്റ് സെല്ലിങ്ങ് പുസ്തകങ്ങളില്‍ ഇടം പിടിച്ച തന്റെ ‘ഹില്ലിബില് എലെജിയില്’ എന്ന ഓര്‍മ്മപുസ്കത്തില്‍ ‘യേല്‍ സ്പിരിറ്റ് ഗൈഡ്’ എന്നാണ് ഭാര്യയെ വാന്‍സ് വിശേഷിപ്പിച്ചത്.
വാന്‍സിന്റെയും ഉഷയുടേയും വിവാഹചിത്രം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മേധാവി ആനന്ദ് മഹീന്ദ്ര എക്സ് പങ്കുവച്ചതും വൈറലായി.
വാന്‍സിന്റെ രാഷ്ട്രീയ പരിപാടികളില്‍ മാര്‍ഗനിര്‍ദേശവും പിന്തുണയുമായി എപ്പോഴും ഉഷ ഉണ്ട്. 2016-ലെയും 2022-ലെയും സെനറ്റ് പ്രചാരണങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു. നേരത്തേ ഡെമോക്രാറ്റ് ആയിരുന്ന ഉഷ 2018 മുതല്‍ ഒഹായോയില്‍ റിപ്പബ്ലിക്കന്‍ ആയാണു വോട്ട് ചെയ്യുന്നത്. തന്നെ രൂപപ്പെടുത്തുന്നതില്‍ ഉഷയുടെ പങ്ക് വലുതാണെന്നു പരസ്യമായി വാന്‍സ് പറഞ്ഞിട്ടുണ്ട്.
യേല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബിഎയും കേംബ്രിജ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ എംഫിലും ഉഷ നേടി. യേല്‍ ലോ കോളജിന്റെ എക്സിക്യൂട്ടീവ് ഡെവലപ്മെന്റ് എഡിറ്ററായും യേല്‍ ജേണല്‍ ഓഫ് ലോ ആന്‍ഡ് ടെക്നോളജിയുടെ മാനേജിങ് എഡിറ്ററായും സേവനമനുഷ്ഠിച്ചു. സുപ്രീം കോടതി അഭിഭാഷക ക്ലിനിക്, മീഡിയ ഫ്രീഡം ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ആക്സസ് ക്ലിനിക്, ഇറാഖി അഭയാര്‍ഥി സഹായ പദ്ധതി തുടങ്ങിയവയിലും സജീവമായിരുന്നു.
കേംബ്രിജില്‍ ഗേറ്റ്സ് ഫെല്ലോ ആയിരുന്നു. ആ കാലഘട്ടത്തില്‍ ഇടത് ലിബറല്‍ ഗ്രൂപ്പുകളോടായിരുന്നു ചായ്വും. 2014ല്‍ ഡെമോക്രാറ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. അമേരിക്കയിലെ ഗ്രാമീണ വിഭാഗങ്ങളിലെ സാമൂഹ്യ തകര്‍ച്ചയെക്കുറിച്ചുള്ള ചിന്തകള്‍ ഏകോപിപ്പിക്കാനും ‘ഹില്‍ബില്ലി എലജി’ എന്ന ഓര്‍മക്കുറിപ്പ് എഴുതാനും വാന്‍സിനെ സഹായിച്ചത് ഉഷയാണ്. ഇപ്പോഴും ഹില്‍ബില്ലി എലിജിക്ക് വായനക്കാര്‍ ഏറെയുണ്ട്. ഈ ഓര്‍മക്കുറിപ്പുകളെ അടിസ്ഥാനപ്പെടുത്തി 2020ല്‍ റോണ്‍ ഹോവാഡ് സിനിമയുമൊരുക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: