ന്യൂദല്‍ഹി: എഐരംഗത്തെ സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് അപ് ടൈം എഐ. ഉല്‍പാദനക്കമ്പനികള്‍, ഘനവ്യവസായമേഖലകള്‍ എന്നിവയെ സഹായിക്കുന്ന എഐ കമ്പനിയാണ് അപ് ടൈം എഐ.
ഈ കമ്പനിക്ക് ഇപ്പോള്‍ 116 കോടിയുടെ ഫണ്ട് നല്‍കിയിരിക്കുകയാണ് വെസ്റ്റ് ബ്രിഡ്ജ്. സീരീസ് എ ഫണ്ടിംഗ് റൗണ്ടിലാണ് ഈ തുക നല്‍കിയത്. ഒരു സ്റ്റാര്‍ട്ടപ് ആശയം പ്രായോഗികമാക്കാനുള്ള ആദ്യ ഫണ്ടിംഗാണ് സീഡ് ഫണ്ടിംഗ്. അത് കഴിഞ്ഞ് നല്കുന്ന ധനസഹായമാണ് സീരീസ് എ.
ആദിത്യബിര്‍ള വെഞ്ചേഴ്സ്, എമര്‍ജന്‍റ് വെഞ്ചേഴ്സ് എന്നിവര്‍ക്ക് പുറമെയാണ് വെസ്റ്റ് ബ്രിഡ്ജ് പണം നല്‍കുന്നത്. കമ്പനിയുടെ ഉല്‍പന്നങ്ങള്‍ വൈവിധ്യവല്‍ക്കരിക്കാനും നോര്‍ത്ത് അമേരിക്ക, മിഡില്‍ ഈസ്റ്റ്, ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളില്‍ വിപണി കണ്ടെത്താനുമാണ് തുക വിനിയോഗിക്കുക.
ഗാട്ടു, വംശി യെലമഞ്ചിലി എന്നിവര്‍ 2019ലാണ് ഈ കമ്പനി ആരംഭിച്ചത്. കൃത്രിമബുദ്ധിയുടെ സഹായത്തോടെ കമ്പനികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കലാണ് അപ് ടൈം എഐയുടെ പ്രധാനസേവനം. അതുവഴി ഉല്‍പാദനം കൂട്ടുന്നതിനും നഷ്ടം കുറയ്‌ക്കാനും അപ് ടൈം എഐ കമ്പനികളെ സഹായിക്കും. ഒമ്പത് മാസങ്ങള്‍ക്കുള്ളില്‍ തന്നെ അപ് ടൈം എഐയുടെ സേവനം വാങ്ങുന്ന കമ്പനികള്‍ക്ക് അവര്‍ അതിന് ചെലവു ചെയ്യുന്ന തുകയുടെ 10 മുതല്‍ 15 ഇരട്ടി വരുമാനം ഉണ്ടാക്കാന്‍ സാധിക്കും.
ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ ഡാറ്റ സയന്‍റിസ്റ്റുകളുടെ ആവശ്യമില്ല. പകരം സാധാരണക്കാര്‍ക്കും ഇത് ഉപയോഗിക്കാനാവും. ഭാരത് പെട്രോളിയം, അള്‍ട്രാടെക് സിമന്‍റ് തുടങ്ങി പ്രമുഖ മുന്‍നിര കമ്പനികള്‍ അപ് ടൈം എഐ ഉപയോഗിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: