തിരുവനന്തപുരം:കേരളത്തിലെ പൊതു വിതരണ മേഖലയെ സംബന്ധിച്ച പ്രശ്നങ്ങള്‍ കേന്ദ്രത്തിനു മുന്പില് അവതരിപ്പിച്ചോള്‍ അനുഭാവപൂര്‍വമായ സമീപനമാണ് ഉണ്ടായതെന്ന് ഭക്ഷ്യ -സിവില്‍ സപ്ലൈസ് മന്ത്രി ജി ആര് അനില്‍. സപ്ലൈയ്ക്കോ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ ലേലത്തില്‍ പങ്കെടുക്കാനാകും. കേന്ദ്രം ഏര്‍പ്പെടുത്തിയ നിരോധനം മാറ്റമെന്ന് സമ്മതിച്ചെന്നും മന്ത്രി വെളിപ്പെടുത്തി.
ഓണം, ക്രിസ്തുമസ് കാലങ്ങളില്‍ സംസ്ഥാനത്ത് അരി വിതരണം സുഗമമാക്കുമെന്ന് മന്ത്രി ജി ആര് അനില്‍ പറഞ്ഞു. ഓണ വിപണയില്‍ സപ്ലൈകോ ഫലപ്രദമായി ഇടപെടും.
സപ്ലൈകോ ഇപ്പോഴത്തെ സ്ഥിതിയില്‍ 500 കോടി രൂപയെങ്കിലും വേണ്ടതുണ്ട്.ഇപ്പോള്അനുവദിച്ച 100 കോടി രൂപ തികയില്ലെന്നും കൂടുതല്‍ തുക അനുവദിക്കണമെന്ന ആവശ്യവുമായി ഉടന്‍ ധനമന്ത്രിയെ കാണുമെന്നും ജി ആര് അനില്‍ വ്യക്തമാക്കി.
കഴിഞ്ഞ ആറു മാസത്തിനിടെ ശരാശരി 82 ശതമാനത്തിലധികം ആളുകള്‍ റേഷന്‍ കടകളില്‍ നിന്നും സാധനം വാങ്ങി. റേഷന്‍ കടകളില്‍ പോയാല്‍ ഒരാള്‍ക്ക് പോലും അരി കിട്ടാതെ തിരിച്ചു പോകേണ്ടി വരാറില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: