Kerala

‘ഒന്നാന്തരം അടിമ, പാർട്ടിയുമായി ആലോചിച്ച് പരാതി നല്കുമത്രേ, ഇത്തരം അടിമക്കണ്ണുകളുടെ എണ്ണം കുറയാതെ കേരളം രക്ഷപ്പെടില്ല’: സന്ദീപ് വാചസ്പതി

Published by

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ കുടുങ്ങി നരകയാതന അനുഭവിച്ച തിരുമല രവി പരാതി നൽകാത്തതിനെ വിമർശിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പദിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സംവിധാനത്തിൽ എവിടെയെങ്കിലും ഉള്ള പിഴവ് പരിഹരിക്കാൻ ഒരു പരാതിക്ക് സാധിക്കുമായിരിക്കും. പക്ഷേ അതിന് പോലും അവസരം നൽകാൻ വിനീത വിധേയനായ ഈ അടിമ തയ്യാറല്ല. കാരണം നടപടി സ്വീകരിക്കേണ്ടി വരിക ഏതെങ്കിലും സഹ അടിമയുടെ പേരിൽ ആയിരിക്കും എന്ന വർഗ്ഗ ബോധമാണ് ഇയാളെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നതെന്നും ഇത്തരം അടിമക്കണ്ണുകളുടെ എണ്ണം കുറയാതെ കേരളം രക്ഷപ്പെടില്ലന്നും സന്ദീപ് വാചസ്പദി പറയുന്നു.

സന്ദീപ് വാചസ്പതിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം

അമേരിക്കയിൽ അടിമത്തം നിർത്തലാക്കുന്നതിനും 10 വർഷം മുമ്പ് തിരുവിതാംകൂറിൽ അടിമത്തം നിരോധിച്ചെന്നാണ് ചരിത്രം. എന്നാൽ അടിമവംശം കേരളത്തിൽ ഇപ്പോഴും നിലനിൽക്കുന്നു എന്ന് ഇന്നത്തെ മലയാള മനോരമ വായിച്ചപ്പോൾ മനസിലായി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലിഫ്റ്റിനുള്ളിൽ കുടുങ്ങി അനുഭവിച്ച നരകയാതന ഇയാൾ അർഹിച്ചത് തന്നെയാണെന്ന് ഈ പ്രതികരണത്തിൽ നിന്ന് മനസിലായി. ഇദ്ദേഹം കൊടുക്കുന്ന ഒരു പരാതി കൊണ്ട് കുത്തഴിഞ്ഞ കേരളത്തിന്റെ ആരോഗ്യരംഗം നന്നാവും എന്ന പ്രതീക്ഷ ആർക്കുമില്ല. ഇതിന്റെ പേരിൽ സർക്കാരിന് രാജി വെക്കേണ്ടി വരികയുമില്ല.

എങ്കിലും സംവിധാനത്തിൽ എവിടെയെങ്കിലും ഉള്ള പിഴവ് പരിഹരിക്കാൻ ഒരു പരാതിക്ക് സാധിക്കുമായിരിക്കും. പക്ഷേ അതിന് പോലും അവസരം നൽകാൻ വിനീത വിധേയനായ ഈ അടിമ തയ്യാറല്ല. കാരണം നടപടി സ്വീകരിക്കേണ്ടി വരിക ഏതെങ്കിലും സഹ അടിമയുടെ പേരിൽ ആയിരിക്കും എന്ന വർഗ്ഗ ബോധമാണ് ഇയാളെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. അങ്ങനെ വന്നാൽ ഇപ്പോൾ മുതലാളി എറിഞ്ഞ് നൽകിക്കൊണ്ടിരിക്കുന്ന എല്ലിൻ കഷണത്തിന്റെ എണ്ണം കുറഞ്ഞാലോ എന്ന ഭീതി. താൻ നിമിത്തം അടിമ വംശത്തിന്റെ ഒരു കല്ല് പോലും ഇളകാൻ പാടില്ല എന്ന ചിന്ത മാത്രമാണ് ഇത്തരം അടിമകളെ നയിക്കുന്നത്. അല്ലാതെ നാടിന്റെ പുരോഗതി ഇവർക്ക് ചിന്തയിലെ ഇല്ല. ഇത്തരം അടിമക്കണ്ണുകളുടെ എണ്ണം കുറയാതെ കേരളം രക്ഷപ്പെടില്ല

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by