പത്തനംതിട്ട: കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി നട തുറന്നു.
കനത്ത മഴയെ അവഗണിച്ച് നിരവധി ഭക്തരാണ് ദര്‍ശനത്തിനെത്തിയത്. ദേവസ്വം ബോര്‍ഡ് അംഗം അഡ്വ.എ. അജികുമാര്‍, പുതുതായി നിയമിതരായ സ്പെഷല്‍ കമ്മിഷണര്‍ ആര്. ജയകൃഷ്ണന്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു എന്നിവര്‍ ദര്‍ശനത്തിന് എത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെ 5ന് ക്ഷേത്ര നട തുറക്കും. പതിവു അഭിഷേകത്തിനുശേഷം നെയ്യഭിഷേകം നടക്കും. 20ന് രാത്രി 10ന് നട അടയ്ക്കും. തീര്‍ത്ഥാടകര്‍ ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തു വേണം എത്താന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: