ന്യൂദല്‍ഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ജാമ്യം അനുവദിച്ചതിനെതിരെ ഇ ഡി നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ആഗസ്ത് ഏഴിന് വാദം കേള്‍ക്കും. വിചാരണ കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ഇ ഡി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
അപ്രസക്തമായ കാര്യങ്ങളുടെ പരിഗണനയിലാണ് വിചാരണ കോടതി കേജ്രിവാളിന് ജാമ്യം അനുവദിച്ചത്. അല്ലെങ്കില്‍ കേസിലെ പ്രസക്തമായ കാര്യങ്ങള്‍ അവഗണിച്ചു. വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കാവുന്നതാണെന്നും ഇ ഡി ഹര്‍ജിയില്‍ പറയുന്നു. കേസില്‍ ഇന്നലെ ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണയാണ് വാദം കേട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: