ഹൈദരാബാദ്: നടി രാകുല്‍ പ്രീത് സിങ്ങിന്റെ സഹോദരന് അമന് പ്രീത് സിങ് ലഹരി കേസില്‍ അറസ്റ്റിലായി. ഇയാളടക്കം അഞ്ചു പേരെയാണ് ഹൈദരാബാദ് പോലീസ് പിടികൂടിയത്. ഇതില്‍ രണ്ട് ആഫ്രിക്കക്കാരും ഉള്‍പ്പെടുന്നു. ഇവരില്‍ നിന്നും 199 ഗ്രാം കൊക്കെയില്‍ പിടികൂടി. ഇവര്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞതായി ആന്റി നാര്‍ക്കോട്ടിക് ബ്യൂറോ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: