വഡോദര: അങ്കണവാടിയില്‍ കുട്ടികളെ നിസ്ക്കരിക്കാന്‍ ഇരുത്തിയത് വിവാദമാകുന്നു. ഹിന്ദു കുട്ടികളെ ഉള്‍പ്പെടെയാണ് തലയില്‍ തൂവാല കെട്ടി നിസ്ക്കരിക്കാന്‍ ഇരുത്തിയത്. സംഭവത്തില്‍ പ്രദേശത്തെ ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
വഡോദര എംഎല്‍എ ശൈലേഷ് മേത്തയും പ്രതിഷേധം അറിയിച്ചു. വിഷയത്തില്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടു.
ദഭോയിയില്‍ സ്ഥിതി ചെയ്യുന്ന കര്‍ണാലി അങ്കണവാടിയിലാണ് സംഭവം. പാഠ്യപദ്ധതിയില്‍ ഈദിനെക്കുറിച്ചുള്ള പാഠങ്ങള്‍ ഇല്ലാതിരുന്നിട്ടും ഹിന്ദു കുട്ടികളുടെ ഉള്‍പ്പെടെ തലയില്‍ തൂവാല കെട്ടി നിസ്ക്കരിക്കാന്‍ പഠിപ്പിക്കുകയുമായിരുന്നു. വിവരമറിഞ്ഞ ഹൈന്ദവ സംഘടനകള്‍ സംഭവം വിദ്യാഭ്യാസ അതോറിറ്റിയെ അറിയിക്കുകയും അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
വിഷയം ഗൗരവമുള്ളതാണെന്ന് എംഎല്‍എ ശൈലേഷ് മേത്ത പറഞ്ഞു. ചെറിയ കുട്ടികളെ മറ്റൊരു മതം പഠിപ്പിക്കുന്നത് എന്തിനാണ്. കുട്ടികള്‍ വിദ്യാഭ്യാസത്തിനായി അങ്കണവാടികളില്‍ പോകുന്നു, അവിടെ മതപരമായ അറിവിന്റെ ആവശ്യമില്ല. മത വിദ്യാഭ്യാസം ലഭിക്കണമെങ്കില്‍, കുട്ടി മുസ്ലീമാണെങ്കില്‍, മദ്രസയില്‍ പോകും. എന്നാല്‍ അങ്കണവാടികളെ മദ്രസകളാക്കി മാറ്റുന്ന പരിപാടി വച്ചുപൊറുപ്പിക്കാനാവില്ല, അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: