തിരുവനന്തപുരം: സംസ്ഥാനത്തിന് ഫണ്ടുകളിലും ഗ്രാന്റുകളിലും കുറവ് വന്നിരിക്കുന്ന സാഹചര്യത്തില്‍ 24,000 കോടി രൂപയുടെ സ്പെഷ്യല്‍ പാക്കേജ് അനുവദിക്കണമെന്ന് സംസ്ഥാന ധനമന്ത്രി കേന്ദ്ര ധനമന്ത്രിയെക്കണ്ട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി എം,പിമാരുടെ യോഗത്തെ അറിയിച്ചു. ബ്രാന്‍ഡിംഗ് നടത്തിയില്ലെന്നതിന്റെ പേരില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട പദ്ധതികള്‍ക്കുമുള്ള ധനസഹായം അനുവദിക്കാത്തതും സൂചിപ്പിച്ചിട്ടുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കായി 5000 കോടി രൂപയുടെ പാക്കേജും ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് കടുത്ത വരള്‍ച്ച നേരിട്ട സാഹചര്യത്തില്‍ കര്‍ഷകരുടെ സാമ്പത്തിക നഷ്ടവും പ്രതിസന്ധിയും മറി കടക്കുന്നതിനുള്ള പാക്കേജും ലഭ്യമാക്കണം. വനം-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് കേന്ദ്ര സഹായം ലഭ്യമാക്കാനാവശ്യമായ ഇടപെടല്‍ ഉണ്ടാകണം. കേന്ദ്ര വന നിയമത്തില്‍ കാലാചിതമായ മാറ്റത്തിനു വേണ്ടി ശ്രമിക്കുമെന്ന് എം,പിമാര്‍ യോഗത്തെ അറിയിച്ചു. തീരദേശ പരിപാലന നിയമത്തിലെ ഇളവുകള്‍ നിലവില്‍ 66 ഗ്രാമപഞ്ചായത്തുകള്‍ക്കാണ് ലഭിച്ചിരിക്കുന്നത്. തദേശസ്വയം ഭരണ വകുപ്പിന്റെ വിഞ്ജാപന പ്രകാരം ഉള്‍പ്പെട്ട 109 തീരദേശ ഗ്രാമപഞ്ചായത്തുകളില്‍ കൂടി ഇളവ് ബാധകമാക്കുന്നതിനാവശ്യമായ നടപടികളെ ഏകോപിപ്പിക്കുമെന്നും പാര്‍ലമെന്റംഗങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി പ്രസാദ്, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്, രാമചന്ദ്രന് കടന്നപ്പള്ളി, പി രാജീവ്, പി എ മുഹമ്മദ് റിയാസ്, എം ബി രാജേഷ്, വീണാ ജോര്‍ജ്, ഒ ആര് കേളു. എം പിമാരായ കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ജോസ് കെ മാണി, കെ രാധാകൃഷ്ണന്, ബെന്നി ബഹന്നാന്, അടൂര്‍ പ്രകാശ്, ആന്റോ ആന്റണി, രാജ് മോഹന്‍ ഉണ്ണിത്താന്, ഇ ടി മുഹമ്മദ് ബഷീര്‍, എം കെ രാഘവന്, അബ്ദുള്‍ സമദ് സമദാനി, ജെബി മേത്തര്‍, എ എ റഹീം, വി ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ്, ഷാഫി പറമ്പില്‍, ഫ്രാന്‍സിസ് ജോര്‍ജ്, പി പി സുനീര്‍, ഹാരിസ് ബീരാന് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: