റോം: വടക്കന്‍ വെറോണ പ്രവിശ്യയില്‍ അടിമകളെപ്പോലെയുള്ള പണിയെടുത്തിരുന്ന 33 ഇന്ത്യന്‍ തൊഴിലാളികളെ ഇറ്റാലിയന്‍ അധികൃതര്‍ മോചിപ്പിച്ചു. തൊഴിലുടമയില്‍ നിന്ന് അര ദശലക്ഷം യൂറോ പിടിച്ചെടുത്തുവെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
പഴത്തോട്ടത്തില്‍ അടിമപ്പണി ചെയ്തിരുന്ന ഒരു തൊഴിലാളിയെ വഴിയില്‍ ഉപേക്ഷിക്കുകയും അയാള്‍ ചികില്‍സ കിട്ടാതെ മരിക്കുകയും ചെയത സംഭവം വാര്‍ത്തയായതോടെയാണ് തൊഴിലിടങ്ങളില്‍ പരിശോധന നടത്തിയത്.
ഇന്ത്യന്‍ വംശജരായ ചിലര്‍ മറ്റ് ഇന്ത്യക്കാരെ 17,000 യൂറോ വീതം വാങ്ങി ഇറ്റലിയിലേക്കു കൊണ്ടുവരികയായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി. ഫാമുകളില്‍ ആഴ്ചയില്‍ എല്ലാ ദിവസവും 12 മണിക്കൂര്‍ വരെ പണിയെടുപ്പിക്കുകയും മണിക്കൂറിന് 4 യൂറോ മാത്രം നല്‍കുകയുമായിരുന്നു.
സ്ഥിരമായ വര്‍ക്ക് പെര്‍മിറ്റ് നല്‍കാമെന്ന് പ്രലോഭിപ്പിച്ച് 13,000 യൂറോ കൂടി ഇവരോട് ആവശ്യപ്പെട്ടിരുന്നു. രക്ഷപ്പെടുത്തിയ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സംരക്ഷണവും തൊഴിലും നിയമപരമായ താമസരേഖകളും നല്‍കുമെന്ന് അധികൃതര്‍ വ്യക്തക്കമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: