കൊച്ചി: ആമയിഴഞ്ചാന്‍ തോട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ അഗ്നിസുരക്ഷാ സേനാംഗങ്ങള്‍ക്ക് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ പ്രശംസ. പരിമിതമായ സുരക്ഷാ സൗകര്യങ്ങളില്‍, പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാതെ നടത്തിയ രക്ഷാപ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. അവര്‍ക്ക് എല്ലാവിധ സുരക്ഷാ സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അഗ്നിസുരക്ഷാ സേന ഡയറക്ടര്‍ ജനറലിന് അദ്ദേഹം കത്തയച്ചിരുന്നു.
അതേസമയം പ്രശ്നത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. തിരുവനന്തപുരം കളക്ടറും കോര്പ്പറേഷന് സെക്രട്ടറിയും ഏഴ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആക്ടിങ് ചെയര്പേഴ്സന് ബൈജു നാഥ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിക്ക് വേണ്ടി ജീവന് പണയം വച്ചാണ് സ്കൂബ ടീം രണ്ടുദിവസമായി രക്ഷാദൗത്യം നടത്തിയത്്. സേനയുടെ ജലദൗത്യങ്ങള് നിര്‍വഹിക്കുന്ന പ്രത്യേക സംഘമാണ് സ്കൂബ ടീം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: