കൊച്ചി: കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രണ്ട് ദിവസമായി നടന്ന റീബൗണ്ട് കോണ്‍ക്ലേവിന് വര്‍ണാഭമായ സമാപനം. ബാസ്ക്കറ്റ്ബോള്‍ ഗെയിമിനെ പ്രോത്സാഹിപ്പിക്കുന്നതിനും ജനപ്രിയമാക്കുന്നതിനുമായി മുന്‍ ബാസ്ക്കറ്റ്ബോള്‍ കളിക്കാര്‍ 2016-ല്‍ സ്ഥാപിച്ച ചാരിറ്റബിള്‍ സൊസൈറ്റിയായ ടീം റീബൗണ്ട് സംഘടിപ്പിച്ച ഏഴാമത് പുനഃസംഗമം ആണ് കഴിഞ്ഞുപോയത്.
1980-ലെ മോസ്കോ ഒളിംപിക്സില്‍ ഭാരത ബാസ്ക്കറ്റ്ബോള്‍ ടീമിലുണ്ടായിരുന്ന എന്‍. അമര്‍നാഥ് എന്ന സ്വാമി നടേശാനന്ദ സരസ്വതി വിശിഷ്ടാതിഥിയായ ചടങ്ങിന് നിറം പകര്‍ന്ന് പ്രമുഖരായ നിരവധി വ്യക്തിത്വങ്ങള്‍ വന്നുചേര്‍ന്നു. പിന്നണി ഗായകന് വിജയ് യേശുദാസ്, സിനിമാ സംവിധായകന് സിബി മലയില്‍, പ്രോ വൈസ് ചാന്‍സലര്‍ ഡോ. ഹിന്ദുസ്ഥാന്‍ യൂണിവേഴ്സിറ്റി, എയര്‍ വൈസ് മാര്‍ഷല്‍ ബിജു മാമ്മന്‍, ചലച്ചിത്ര നടന് ഹരീഷ് എന്നിവരെല്ലാം സാന്നിധ്യമരുളി. 85 വയസ്സുള്ള ഓസ്റ്റിന്‍, ഡോ. തോമസ് എബ്രഹാം എന്നിവരാണ് കോണ്‍ക്ലേവില്‍ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയവര്‍, മുന്‍ യൂണിവേഴ്സിറ്റി വിന്നിംഗ് ടീം അംഗം ഫാന്‍സിമോള്‍ ബാബു വീല്‍ ചെയറില്വന്നു കോണ്‍ക്ലേവില്‍ പങ്കെടുത്തു.
കോണ്‍ക്ലേവിന്റെ ഭാഗമായി വിവിധ പ്രായത്തിലുള്ള മുന്‍ താരങ്ങളെ പല വിഭാഗങ്ങളായി തിരിച്ച് ചാമ്പ്യന്‍ഷിപ്പുകളും അരങ്ങേറി. 40 വയസ്സിന് മുകളിലുള്ള പുരുഷന്മാരില് നടന്ന മത്സരങ്ങളില്‍ ജോഷിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാന്‍ ടീം സി ബിസിയെ 38-28 എന്ന സ്കോറിന് തോല്പിച്ച് ജേതാക്കളായി. 50ന് മുകളിലുള്ള പുരുഷന്മാരില് ടീം മെലെത്ത് 24-22 എന്ന സ്കോറിന് ഹിന്ദുസ്ഥാനെ മറികടന്ന് വിജയിച്ചു. വനിതകളില്‍ ടീം പ്യാരി 17-15ന് ഹിന്ദുസ്ഥാനെ പരാജയപ്പെടുത്തി ജേതാക്കളായി. 60 വിഭാഗത്തില്‍ ഫ്ലേം ഇന്റര്‍നാഷണല്‍ ടീം ഗ്ലോബലിനെ 32 -28 പരാജയപ്പെടുത്തി ജേതാക്കളായി.
ത്രീയോണ് ത്രീ മിക്സഡ് ഡിവിഷനില്‍ ഇന്റര്‍നാഷണല്‍ ജോഡികളായ സ്റ്റെഫിയും യൂഡ്രിക് പ്രോ ബാസ്ക്കറ്റ്ബോളേഴ്സും 20-7ന് ആല്‍ഫ ബോളര്‍മാരെ പരാജയപ്പെടുത്തി. ത്രീ ഓണ്‍ ത്രീ റെഗുലര്‍ പതിപ്പില്‍ കൊച്ചി ക്രാക്കന്സ് 13-9ന് സിബിസിയെ പരാജയപ്പെടുത്തി. ഫ്രീ ത്രോ മത്സരത്തില്‍ 40 പ്ലസ് ഇനത്തില്‍ കോട്ടയം സ്വദേശി സജി അബാറം ഒന്നാമതെത്തി രണ്ടാം സ്ഥാനം കോട്ടയത്തുനിന്നുള്ള ജോജോ സേവ്യറും 40 വയസ്സിന് മുകളിലുള്ള സ്ത്രീകളില്‍ എറണാകുളത്ത് നിന്നുള്ള നദീറ ഒന്നാമതായപ്പോള്‍ എറണാകുളത്ത് നിന്നുള്ള സിമിയാണ് രണ്ടാം സ്ഥാനത്തെത്തിയത്.
60 പ്ലസ് പുരുഷന്മാരില് എറണാകുളത്ത് നിന്നുള്ള മുന്‍ സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ് കെ ഒ പോള്‍സണും രണ്ടാം സ്ഥാനം തിരുവനന്തപുരത്ത് നിന്നുള്ള മുന്‍ കെഎസ്ഇബി ഹൂപ്സ്റ്റര് രാധാകൃഷ്ണന് നായരും. 60 പ്ലസ് വനിതകളില്‍ ഇന്റര്‍നാഷണല്‍ ഷീബ അഗസ്റ്റിന് ഒന്നാമതെത്തി. രണ്ടാം സ്ഥാനത്ത് റാണിയും.
പുരുഷന്മാരുടെ 3 ഓണ്‍ 3 ഷൂട്ടിംഗ് മത്സരത്തില്‍ അണ്ടര്‍ 40 പുരുഷ വിഭാഗത്തില്‍ ജോജോ സേവ്യര്‍ ഫോം മനോരമ കോട്ടയം ഒന്നാമതും തൃശ്ശൂരിന്റെ നാടാര്‍ രണ്ടാമതും വനിതകളില്‍ എറണാകുളത്തെ നദീറ ഒന്നാം സ്ഥാനവും എറണാകുളത്തെ സിമി രണ്ടാം സ്ഥാനവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: