ന്യൂദല്‍ഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ക്ക് ആഗസ്തില്‍ തുടക്കം. അംഗത്വ ക്യാമ്പയിനുകളും മണ്ഡലം, ജില്ലാ, സംസ്ഥാന പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പും പൂര്‍ത്തിയായ ശേഷം ഡിസംബറോടെ ദേശീയ അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് നടക്കും. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനവും ബജറ്റ് അവതരണവും നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തയാറെടുപ്പുകളും മൂലമാണ് പുതിയ അധ്യക്ഷന്റെ പ്രഖ്യാപനമടക്കം വൈകുന്നതെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കി.
ദേശീയതലത്തില്‍ അംഗത്വ വിതരണ ക്യാമ്പയിന് ആഗസ്ത് ഒന്ന് മുതല്‍ സപ്തം. 15 വരെ നടക്കും. സപ്തം. 16 മുതല്‍ 30 വരെ സജീവ അംഗങ്ങള്‍ക്കായുള്ള അംഗത്വ വിതരണ ക്യാമ്പയിനാണ്. ഒക്ടോ. ഒന്ന് മുതല്‍ 15 വരെ സജീവാംഗത്വ പരിശോധന നടക്കും. പാര്‍ട്ടി ഭരണഘടന പ്രകാരം പത്തു വര്‍ഷത്തിനകമാണ് സജീവാംഗത്വം പുതുക്കേണ്ടത്.
നവം. 1 മുതല്‍ 15 വരെ മണ്ഡലം പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പ് നടക്കും. നവം. 16 മുതല്‍ 30 വരെയാണ് ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍. തുടര്‍ന്ന് സംസ്ഥാന കൗണ്‍സില്‍, ദേശീയ കൗണ്‍സില്‍ അംഗങ്ങളുടെ തെരഞ്ഞെടുപ്പും പൂര്‍ത്തിയാക്കും. ഡിസം. ഒന്ന് മുതല്‍ സംസ്ഥാന അധ്യക്ഷന്മാരെ തെരഞ്ഞെടുക്കും. 50 ശതമാനം സംസ്ഥാനങ്ങളിലെ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷമാണ് ദേശീയ അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കുന്നത്. തികച്ചും വ്യവസ്ഥാപിത മാര്‍ഗത്തിലൂടെ മാസങ്ങള്‍ നീളുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയാണ് ദേശീയ അധ്യക്ഷ പദവിയിലേക്ക് ബിജെപി നടത്തുന്നത്. 2019ല്‍ ബിജെപി ദേശീയ അധ്യക്ഷനായ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രി പദത്തിലേക്ക് എത്തിയതിനെ തുടര്‍ന്ന് ജൂണ്‍ 17നാണ് ദേശീയ വര്‍ക്കിങ് പ്രസിഡന്റ് പദവിയിലേക്ക് ജെ.പി. നഡ്ഡ നിയോഗിക്കപ്പെട്ടത്. 2020 ജനുവരിയില്‍ ദേശീയ അധ്യക്ഷ പദത്തിലേക്കുമെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: