Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുരി ജഗന്നാഥക്ഷേത്രത്തിലെ രത്നഭണ്ഡാരം തുറന്നു; തുറന്നത് നാഗപൂജയോടെ; ഇത് അമൂല്യസ്വത്തുക്കളുടെ രത്നഭണ്ഡാരം

പുരി ജഗന്നാഥക്ഷേത്രത്തിലെ രത്നഭണ്ഡാരം ഞായറാഴ്ച 1.28ന് തുറന്നു. നാഗരാജന്‍ കാവലിരിക്കുന്നു എന്ന് കരുതുന്ന രത്നഭണ്ഡാരം തുറക്കുന്നതിന് മുന്‍പ് നാഗപൂജ നടത്തി. പുരി ജഗന്നാഥക്ഷേത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഭാഗമായാണ് രത്നഭണ്ഡാരം കണക്കാക്കപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2024, 05:08 pm IST
in India
പുരി രത്നഭണ്ഡാലത്തിന്‍റെ വാതില്‍ (ഇടത്ത്) രത്നഭണ്ഡാരം തുറക്കുന്നതിന് മുന്‍പ് നടത്തിയ നാഗാരാധനപൂജ (വലത്ത്)

പുരി രത്നഭണ്ഡാലത്തിന്‍റെ വാതില്‍ (ഇടത്ത്) രത്നഭണ്ഡാരം തുറക്കുന്നതിന് മുന്‍പ് നടത്തിയ നാഗാരാധനപൂജ (വലത്ത്)

പുരി: പുരി ജഗന്നാഥക്ഷേത്രത്തിലെ രത്നഭണ്ഡാരം ഞായറാഴ്ച 1.28ന് തുറന്നു. നാഗരാജാവ് കാവലിരിക്കുന്നു എന്ന് കരുതുന്ന രത്നഭണ്ഡാരം തുറക്കുന്നതിന് മുന്‍പ് നാഗപൂജ നടത്തി. പുരി ജഗന്നാഥക്ഷേത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഭാഗമായാണ് രത്നഭണ്ഡാരം കണക്കാക്കപ്പെടുന്നത്.

ഒരു ചരിത്രനിശ്ചയം പോലെ രത്നഭണ്ഡാര്‍ തുറക്കുമ്പോള്‍ ഒഡിഷ ഭരിയ്‌ക്കുന്നത് ബിജെപി സര്‍ക്കാരാണ്. നേരത്തെ ബിജു ജനതാദള്‍ (ബിജെഡി) നേതാവ് നവീന്‍ പട്നായിക്ക് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് രത്നഭണ്ഡാരം തുറക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും രത്നഭണ്ഡാരം തുറന്ന ദിവസമാകുമ്പോഴേക്ക് ബിജെഡിയെ അധികാരത്തില്‍ നിന്നും തൂത്തെറിഞ്ഞ് ബിജെപി അധികാരത്തില്‍ എത്തുകയായിരുന്നു.

1978ന് ശേഷം ഇതാദ്യമായാണ് രത്നഭണ്ഡാരം തുറക്കുന്നത്. അതായത് 46 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും രത്നഭണ്ഡാരം തുറക്കുകയാണ്. അമൂല്യമായ ഒട്ടേറെ രത്നങ്ങള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, വെള്ളി എന്നിവ ഈ ഭണ്ഡാരത്തില്‍ ഉള്ളതായി കരുതുന്നു. രത്നഭണ്ഡാരം തുറന്ന് അതിലെ വസ്തുക്കള്‍ വിശദമായി തിട്ടപ്പെടുത്തുകയാണ് ലക്ഷ്യം.ക്ഷേത്രത്തിന്റെ പ്രധാനകമ്മിറ്റിയുടെയും മേല്‍നോട്ടത്തിലായിരിക്കും രത്നഭണ്ഡാരത്തിലെ സ്വത്ത് എണ്ണിത്തിട്ടപ്പെടുത്തുക.

ഒഡിഷ റിവ്യൂ മാഗസിന്‍ റിപ്പോര്‍ട്ട് പ്രകാരം ഈ രത്നഭണ്ഡാരത്തിനുള്ളില്‍ 74 തരത്തിലുള്ള സ്വര്‍ണ്ണ ആഭരണങ്ങള്‍ ഉള്‍പ്പെടെ 180 തരത്തില്‍പ്പെട്ട ആഭരണങ്ങളുണ്ട്.

അമൂല്യസ്വത്തുക്കളുടെ രത്നഭണ്ഡാരം
പുരി ജഗന്നാഥക്ഷേത്രത്തിലെ രത്നഭണ്ഡാരത്തിന് രണ്ട് അറകളുണ്ട്. ഇന്നര്‍ ചേംബറും (ഉള്ളിലെ അറ) ഔട്ടര്‍ ചേംബറും (പുറത്തെ അറ). ഇതില്‍ പുറത്തെ അറ പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവദിനത്തില്‍ മുഖ്യപുരോഹിതന്‍ തുറന്ന് അതിലെ ആഭരണങ്ങളെല്ലാം പുറത്തെടുക്കാറുണ്ട്. ഉള്ളിലെ അറയ്‌ക്ക് രണ്ട് ഭാഗങ്ങളുണ്ട്. ഇത് 1978 മെയ് 13 മുതല്‍ ജൂലായ് 23 വരെയാണ് തുറന്ന് അതിലെ ആഭരണങ്ങളുടെയും രത്നങ്ങളുടെയും ലിസ്റ്റ് തയ്യാറാക്കിയത്. 1985ലും ഈ അറ തുറന്നെങ്കിലും കൂടുതലായി പരിശോധനകള്‍ നടത്തിയില്ല.

രത്നഭണ്ഡാരത്തിലെ ഉള്ളറയുടെ താക്കോല്‍ നഷ്ടപ്പെടുന്നു
അമൂല്യസ്വത്തുക്കളുടെ ഉറവിടമായി കരുതുന്ന രത്നഭണ്ഡാരത്തിലെ ഉള്ളറയുടെ താക്കോല്‍ നഷ്ടപ്പെട്ടു എന്ന വാര്‍ത്ത ഇതിനുള്ളില്‍ പുറത്തുവന്നത് ഞെട്ടലോടെയാണ് ഭക്തസമൂഹം ശ്രവിച്ചത്. ഇതേ തുടര്‍ന്ന് 2018 ഏപ്രില്‍ 4ന് 16 അംഗസംഘം രത്നഭണ്ഡാരത്തില്‍ പരിശോധനയ്‌ക്കായി കടന്നു. രത്നഭണ്ഡാരത്തിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കുകയായിരുന്നു ലക്ഷ്യം. ഒരു ഇരുമ്പു ഗ്രില്ലിന് പുറത്ത് നിന്നും സെര്‍ച്ച് ലൈറ്റ് ഉപയോഗിച്ചാണ് അന്ന് ഉള്ളറ പരിശോധിച്ചത്. പിന്നീട് പുരി ജില്ലാ ഭരണകൂടം ഒരു ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ലഭിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ധാരാളം ആരോപണപ്രത്യാരോപണങ്ങള്‍ ഉയര്‍ന്ന് അന്തരീക്ഷം വഷളായി.

പിന്നീട് ഒഡിഷ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം അന്നത്തെ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡി സര്‍ക്കാര്‍ രത്നഭണ്ഡാരം തുറക്കാന്‍ 12അംഗ സമിതിയെ നിയോഗിച്ചു. റിട്ട. സുപ്രീംകോടതി ജസ്റ്റിസ് അരിജിത് പസായത്തിന്റെ നേതൃത്വത്തില്‍ ഈ സമിതി ഉള്ളിലെ അറയിലെ സ്വര്‍ണ്ണാവജ്രാഭരണങ്ങളുടെ കണക്കെടുത്ത് ലിസ്റ്റ് തയ്യാറാക്കും. അതാണ് ജൂലായ് 14 ഞായറാഴ്ച നടക്കുക.

 

Tags: Puri Jagannatha templePuriPurijagannathatemplesnake charmersappease serpants
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ബിഎംഎസ്: തൊഴിലാളികളുടെയും രാഷ്‌ട്രത്തിന്റെയും അഭിമാനം

India

‘തൊഴിലാളിയുടെ അഭിമാനം രാഷ്‌ട്രത്തിന്റെ അഭിമാനം’; ബിഎംഎസ് ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കം

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)
India

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

India

പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ സുരക്ഷയിൽ വൻ വീഴ്ച ; മാലിന്യക്കൂമ്പാരത്തിലൂടെ അകത്ത് പ്രവേശിച്ചത് നാല് യുവാക്കൾ ; അന്വേഷണത്തിന് ഉത്തരവിട്ടു

India

‘ ആ വിഗ്രഹത്തിന് ജീവൻ ഉണ്ട് ‘ ; ജഗന്നാഥസ്വാമിയെ ഭയന്ന ബ്രിട്ടീഷുകാർ : ക്ഷേത്രത്തിന്റെ രഹസ്യം അറിയാനെത്തിയ ചാരന്മാർ മടങ്ങിയത് മാനസിക നില തെറ്റി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.