എറണാകുളം: ഈ വര്‍ഷത്തെ കര്‍ക്കടകവാവ് ആചരിക്കേണ്ടതും ബലിതര്‍പ്പണം നടത്തേണ്ടതും ആഗസ്ത് മൂന്നിന് തന്നെയാണെന്ന് അഖിലകേരള ജ്യോതിശാസ്ത്ര മണ്ഡലം പ്രസ്താവനയില്‍ പറഞ്ഞു.
കര്‍ക്കടകവാവ് ആഗസ്ത് നാലാം തീയതി ആണെന്നുള്ള തരത്തില്‍ സമൂഹമാധ്യമങ്ങളിലും മറ്റും ഒറ്റപ്പെട്ട പ്രചരണങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അപ്രകാരം ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള തെറ്റിദ്ധാരണ ഒഴിവാക്കപ്പെടേണ്ടതാണ്. കേരളത്തിലെ ആധികാരിക പഞ്ചാംഗങ്ങളില്‍ എല്ലാം തന്നെ കര്‍ക്കടക വാവ് ആഗസ്ത് മൂന്നാം തീയതി തന്നെയാണെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്.
ശാസ്ത്ര വിധിപ്രകാരം നക്ഷത്രം ആയാലും തിഥി ആയാലും സൂര്യാസ്തമയത്തിന് മുന്‍പ് 6 നാഴിക പകല്‍ തുടങ്ങുന്ന ദിവസമാണ് ശ്രാദ്ധം ആചരിക്കേണ്ടത്. അപ്രകാരം ഗണിക്കുമ്പോള്‍ ആഗസ്ത് മൂന്നാം തീയതി തന്നെയാണ് കര്‍ക്കടകവാവ് ആചരണീയമായിട്ടുള്ളതെന്നും പിതൃപ്രീതിക്കായി അന്ന് തന്നെ ശ്രാദ്ധം അനുഷ്ഠിക്കണമെന്നും അഖിലകേരള ജ്യോതിശ്ശാസ്ത്ര മണ്ഡലം സംസ്ഥാന പ്രസിഡന്റ് ഡോ. കെ. ബാലകൃഷ്ണ വാര്യര്‍, പഞ്ചാംഗ സമിതി സംയോജകന്‍ ജഗദീഷ് പൊതുവാള് , വര്‍ക്കിങ് പ്രസിഡന്റ് ചെത്തല്ലൂര്‍ വിജയകുമാര്‍ ഗുപ്തന്, ജന. സെക്രട്ടറി ശ്രേയസ് എസ്. നമ്പൂതിരി, എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: