Kerala

പിണറായിയെ കണക്കറ്റ് പുകഴ്‌ത്തിയ ദിവ്യക്കെതിരെ കോണ്‍ഗ്രസ്, വാഴ്‌ത്തി പിണറായിസ്റ്റുകള്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: വിഴിഞ്ഞം തുറമുഖ പദ്ധതി ട്രയല്‍ റണ്‍ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ കണക്കറ്റ് പുകഴ്‌ത്തിയതോടെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നു വിഴിഞ്ഞം സിപോര്‍ട്ട് എം.ഡി ദിവ്യ എസ്. അയ്യര്‍ക്കെതിരെ കടുത്ത വിമര്‍ശനം. ഒരു കോണ്‍ഗ്രസ് നേതാവിന്‌റെ ഭാര്യ കൂടിയായ ദിവ്യ മുഖ്യമന്ത്രിയെ പുകഴ്‌ത്തിയത് കോണ്‍ഗ്രസുകാര്‍ക്ക് ഒട്ടും പിടിച്ചിട്ടില്ല .എന്നാല്‍ കോണ്‍ഗ്രസുകാര്‍ കടുത്ത വിമര്‍ശനമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടാന്‍ തുടങ്ങിയതോടെ സിപിഎം പ്രവര്‍ത്തകര്‍ ദിവ്യയെ പുകഴ്‌ത്തി രംഗത്തുവന്നിട്ടുണ്ട് .ഇത്രയും മിടുക്കിയായ ഐഎഎസുകാരിയെ കേരളം കണ്ടിട്ടില്ലെന്നുവരെ ചിലര്‍ തള്ളി മറിക്കുന്നു.
കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയാ കണ്‍വീനര്‍ ഡോ.സരിന്‍ ആണ് ദിവ്യക്കെതിരെ ആദ്യവെടി പൊട്ടിച്ചത്. സരിന്‌റെ സോഷ്യല്‍ മീഡിയ പോസ്റ്റിന്‌റെ പൂര്‍ണ്ണ രൂപം: ‘പ്രിയപ്പെട്ട ദിവ്യ, കടലാസില്‍ ഒതുങ്ങാതെ പുറലോകം കണ്ട ഒട്ടനവധി പദ്ധതികള്‍ ഈ കേരളത്തില്‍ മുന്‍പും നടപ്പാക്കിയിട്ടുണ്ട.് ലിസ്റ്റ് ഞാനായിട്ട് പറയുന്നില്ല. ഒന്നുമാത്രം പറയാം, മുന്‍പും മിടുക്കരായ ഐഎഎസ് ഉദ്യോഗസ്ഥര്‍ കേരളത്തില്‍ പണിയെടുത്തിട്ടുണ്ട്. അവരോട് ചോദിച്ചു നോക്കിയാല്‍ മതി പറഞ്ഞുതരും, കേരളത്തെ നയിച്ച ദീര്‍ഘവീക്ഷണമുള്ള മുഖ്യമന്ത്രിമാരുടെ പേരുകള്‍. പ്രായവും അനുഭവവും ചെറുതായത് കൊണ്ടാണ് ഇത്തരം ധാരണാ പിശകുകള്‍ ഉണ്ടാകുന്നത്. തിരുത്തുമല്ലോ’. -ഡോ.സരിന്‍.