ജനീവ: 2060 കളുടെ തുടക്കത്തില്‍ ഇന്ത്യയുടെ ജനസംഖ്യ ഏകദേശം 170 കോടിയായി ഉയരുമെന്നും പിന്നീട് 12 ശതമാനം കുറയുമെന്നും ഐക്യരാഷ്ട്രസഭ. എന്നാല്‍ ഈ നൂറ്റാണ്ടിലുടനീളം ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി തുടരും. ഐക്യരാഷ്ട്രസഭയുടെ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്ട്സ് പ്രകാരം അടുത്ത 50-60 വര്‍ഷങ്ങളില്‍ ലോകജനസംഖ്യ വര്‍ധിച്ചുകൊണ്ടേയിരിക്കും. 2054-ല്‍ ഇന്ത്യന്‍ ജനസംഖ്യ 169 കോടിയായി ഉയരും. എന്നാല്‍ 2100-ല്‍ 150 കോടിയായി കുറയും. എന്നാലും ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായിരിക്കും ഇന്ത്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: