തിരുവനന്തപുരം : റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യം വാരി മാറ്റാനിറങ്ങിയ ശുചീകരണ തൊഴിലാളിയെ കാണാതായ സംഭവത്തില്‍ റെയില്‍വേയെ പഴിചാരി മന്ത്രി വി ശിവന്‍കുട്ടി.
മാലിന്യം അടിഞ്ഞുകൂടിയതിന്റെ ഉത്തരവാദിത്തം റെയില്‍വേയ്ക്കാണെന്ന് മന്ത്രി പറഞ്ഞു. റെയില്‍വേയുടെ സ്ഥലമാണെന്നും നഗരസഭയെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിച്ചിരുന്നില്ലെന്നുമാണ് വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്.
റെയില്‍വേ മാലിന്യം നീക്കിയിരുന്നില്ലെന്നും ഇതാണ് പ്രധാനപ്രശ്നമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥരാരും സംഭവ സ്ഥലത്തെത്തിയിട്ടില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. സമൂഹം ഒറ്റക്കെട്ടായി ഒരു തൊഴിലാളിക്കായി തെരച്ചില്‍ നടത്തുമ്പോള്‍ റെയില്‍വേയുടെ രണ്ട് എഞ്ചിനീയര്‍മാര്‍ മാത്രമാണ് സ്ഥലത്തുള്ളത്.
തിരുവനന്തപുരം മാരായമുട്ടം സ്വദേശി ജോയിയ്ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. രാവിലെ 10 മണിയോടെയാണ് ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നിതിനിടെ ജോയിയെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. തോട്ടില്‍ റെയില്‍ പാളത്തിനടിയിലൂടെ കടന്നു പോകുന്ന ഭാഗത്താണ് പരിശോധന നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: