ന്യൂദല്‍ഹി: പാലക്കാട്ട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന് കൊല്ലപ്പെട്ട കേസിലെ പ്രതിയും പോപ്പുലര്‍ ഫ്രണ്ട് നേതാവുമായ കരമന അഷറഫ് മൗലവി അന്വേഷണത്തിനെതിരെ നല്കിയ ഹര്‍ജി തള്ളണമെന്ന് സുപ്രീംകോടതിയില്‍ എന്‍ഐഎ ആവശ്യപ്പെട്ടു. ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചു.
പോപ്പുലര്‍ ഫ്രണ്ടിന്റെ രീതി ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കണമെന്ന അജണ്ടയ്ക്ക് തടസം നില്‍ക്കുന്നവരെ ഉന്മൂലനം ചെയ്യുന്നതാണ് . ഇതിനായി രൂപം നല്കിയ പട്ടികയില്‍ നിന്നാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്ന് എന്‍ഐഎ ചൂണ്ടിക്കാട്ടി.
ഭീകര പ്രവര്‍ത്തനം നടത്തുന്നതിന് സഹായം നല്കുന്ന പല രാജ്യാന്തര സംഘടനകളുമായും പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുണ്ട്. ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യുഎപിഎയുടെ പരിധിയില്‍ വരുമെന്നും എന്‍ഐഎ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: