കോട്ടയം: പാവപ്പെട്ടവരൊന്നും ആരോഗ്യം സംരക്ഷിക്കാന്‍ നഗരസഭാ സ്റ്റേഡിയത്തിലൂടെ നടക്കണ്ട. ഇതൊക്കെ ഞങ്ങള്‍ ചില പണക്കാര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ്. നിങ്ങള്‍ കണ്ടത്തില്‍ പോയി പണിയെടുക്ക് എന്ന മട്ടാണ് പാലാ നഗരസഭയ്ക്ക്. പാലാ നഗരസഭാ സ്റ്റേഡിയത്തില്‍ വ്യായാമത്തിനായി നടക്കുന്നവര്‍ ഒരു വര്‍ഷം 1600 രൂപ അടയ്ക്കണം എന്ന നിര്‍ദ്ദേശം കര്‍ക്കശമാക്കി. ഇത്രയും പണം കൊടുത്താല്‍ നിങ്ങള്‍ക്ക് കഴുത്തില്‍ തൂക്കാന്‍ ടാഗ് കിട്ടും. ഇതു തൂക്കി വേണം നടക്കാന്‍. ഇതില്ലാത്തവരെ നഗരസഭ ഉദ്യോഗസ്ഥര്‍ കൈയോടെ പിടികൂടി പുറത്ത് തള്ളുമെന്നും നഗരസഭ ചെയര്‍മാന്റെ മുന്നറിയിപ്പുണ്ട്.
നഗരസഭാ സ്റ്റേഡിയത്തില്‍ വ്യായാമത്തിന് നടക്കുന്നവര്‍ക്ക് ഫോട്ടോ പതിച്ച ടാഗ് നല്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് നഗരസഭ്യക്ഷന് ഷാജു തുരുത്തനാണ് ഈ മുന്നറിയിപ്പ് നല്‍കിയത്.
ഒരു വര്‍ഷം നടന്നാലും ഇല്ലെങ്കിലും ടാഗ് കിട്ടാന്‍ 1600 രൂപ നല്‍കണം. ഒരു മാസം നടക്കാന്‍ 150 രൂപയും ടാഗിന് 200 രൂപ വേറെയും നല്‍കണം. കൃത്യസമയത്ത് ഫീസ് പുതുക്കി നല്‍കിയില്ലെങ്കില്‍ പിടികൂടും. ഇതിനായി സ്റ്റേഡിയത്തില്‍ പരിശോധന കര്‍ക്കശമാക്കുമെന്നും നഗരസഭ്യക്ഷന് അറിയിച്ചു.
നഗരസഭയിലെ പൊതുജനങ്ങളെ ആരോഗ്യമുള്ളവരാക്കാന്‍ പ്രതിജ്ഞാബദ്ധരായ അധികൃതരാണ് ഇത്തരത്തില്‍ നടപ്പുകാരെ പിഴിയാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ പിന്തുണയില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗമാണ് പല നഗരസഭ ഭരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: