ഏപ്രിൽ 18’ മുതൽ ഇന്നുവരെ മലയാള സിനിമയുടെ ശാലീനത തുളുമ്പുന്ന മുഖമാണ് നടി ശോഭനയുടേത് ബന്ധം പറഞ്ഞാൽ, മലയാള സിനിമയിലെ പ്രശസ്തമായ തിരുവിതാംകൂർ സഹോദരിമാരായ ലളിത, പത്മിനി, രാഗിണിമാരുടെ പരമ്പരയിലെ കണ്ണിയാണ് ശോഭന. ഇടയ്‌ക്ക് സിനിമവിട്ട കാലമുണ്ടായിരുന്നു ശോഭനയ്‌ക്ക്. അന്ന് മുതൽ ക്‌ളാസിക്കൽ നൃത്തത്തിൽ അവർ തന്റേതായ ഒരിടം സൃഷ്‌ടിച്ചെടുത്തു
അച്ഛൻ ചന്ദ്രകുമാർ വഴിയാണ് തിരുവിതാംകൂർ സഹോദരിമാരുടെ കുടുംബത്തിലേക്ക് ശോഭനയ്‌ക്ക് ബന്ധം ഉണ്ടാവുന്നത്. പൊതുവേ മുഖ്യധാരയിൽ എങ്ങും ശോഭനയുടെ അച്ഛനോ അമ്മയോ അങ്ങനെ വരാറില്ല. വളരെ കുറച്ചു മാത്രമേ ശോഭനയുടെ അമ്മയുടെ മുഖം മാധ്യമങ്ങളിൽ വന്നിട്ടുള്ളൂ
ചന്ദ്രകുമാറിന്റെയും ആനന്ദത്തിന്റെയും ഏക മകളാണ് ശോഭന. വർഷങ്ങൾക്ക് മുൻപ് ശോഭന അനന്തനാരായണി എന്ന മകളെ ദത്തെടുത്ത് വളർത്തി തുടങ്ങി. അമ്മയെ പോലെ നാരായണി നല്ലൊരു നർത്തകിയായി വളർന്നു വരികയാണ്
ശാലീനതയും മലയാളിത്തവും നിറഞ്ഞു നിൽക്കുന്ന ശോഭന പക്ഷേ പൂർണമായും കേരളത്തിൽ വേരുകളുള്ളയാളല്ലേ? മലയാളി എങ്കിലും ശോഭന വളർന്നത് തമിഴ്നാട്ടിലാണ്. ആദ്യ മലയാള ചിത്രത്തിൽ നായികയായപ്പോഴും ശോഭന വ്യക്തമായും മലയാളം സംസാരിക്കാൻ തിട്ടമില്ലാത്ത പെൺകുട്ടിയായിരുന്നു
തന്റെ അമ്മ ഇന്നാട്ടുകാരിയല്ല എന്ന് ശോഭന തന്നെ പറയുന്ന ഒരു വീഡിയോ ശകലം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അമ്മ തനിക്ക് ഉണ്ടാക്കി തരുന്ന ഭക്ഷണത്തെ കുറിച്ച് പറയുന്ന വേളയിലാണ് ശോഭന അമ്മ ഏതുനാട്ടുകാരി എന്നുകൂടി വ്യക്തമാക്കിയത്
അമ്മയ്‌ക്കിന്ന് ഒരുപാട് പ്രായമായിരിക്കുന്നു. എന്നാലും ‘നിനക്ക് ഞാൻ ഭക്ഷണം എന്തെങ്കിലും ഉണ്ടാക്കി തരട്ടേ’ എന്ന് ചോദിച്ച് ഒരു പ്രത്യേക രീതിയിൽ നൂഡിൽസ് തയാറാക്കി നൽകും എന്ന് ശോഭന. അമ്മ മലേഷ്യയിൽ നിന്നുള്ള ആളായതിനാൽ അത്തരം ഭക്ഷണങ്ങളാണ് ഇഷ്‌ടമെന്ന് ശോഭന
പ്രതികരിക്കാൻ ഇവിടെ എഴുതുക: