തിരുവനന്തപുരം: തുറമുഖം പുനര്‍ജനിച്ചെങ്കിലും വിഴിഞ്ഞത്തിന്റെ കാവല്‍ദൈവമായി കരുതപ്പെടേണ്ടുന്ന പുരാതന ഗുഹാക്ഷേത്രം അവഗണിക്കപ്പെട്ടു കിടക്കുന്നു. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ചെറിയ ഗുഹാക്ഷേത്രമാണിത്.
ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത ഗുഹാക്ഷേത്രത്തിനുള്ളില്‍ വീണാധാരിയായ ദക്ഷിണാമൂര്‍ത്തിയുടെ പ്രതിഷ്ഠയാണ്. പുറത്തെ ഭിത്തിയില്‍ ഒരുവശത്ത് ശിവന്റെയും പാര്‍വതിയുടെയും ശില്പങ്ങളുണ്ട്. മറുവശത്ത് ശിവന്റെ കിരാതരൂപമാണ് കൊത്തിയിരിക്കുന്നത്. നാല് കൈകളുമായി അമ്പും വില്ലുമേന്തി നില്ക്കുന്ന ത്രിപുരാന്തക മൂര്‍ത്തി അപസ്മാര മൂര്‍ത്തിയെ ചവിട്ടിപ്പിടിച്ചുനില്‍ക്കുന്ന വിധത്തിലാണ് കൊത്തിയെടുത്തിരിക്കുന്നത്. വര്‍ഷങ്ങളോളം ഈ ക്ഷേത്രം ആരാലും ശ്രദ്ധിക്കപ്പെടാതെ കാടുമൂടി കിടക്കുകയായിരുന്നു. 965ല്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയപ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ച ഈ ഗുഹാക്ഷേത്രം ഇപ്പോള്‍ കേന്ദ്ര പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലാണ്.
1622ല്‍ കത്തോലിക്കാപ്പള്ളി സ്ഥാപിച്ചതും പ്രദേശവാസികളില്‍ വന്ന മതപരമായ ആചാരമാറ്റവും ജനാധിപത്യ ഭരണകാലത്തെ മതപ്രീണനനയവുമെല്ലാം കാരണം ചരിത്രത്തിന് സാക്ഷിയും വിഴിഞ്ഞത്തിന്റെ പരദേവതാസ്ഥാനവുമായ ഗുഹാക്ഷേത്രം ഇന്നും പ്രാദേശികമായി അവഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: