തിരുവനന്തപുരം: ശബരിഗിരി എഡ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള മലയാറ്റൂര്‍ ട്രസ്റ്റിന്റെ 17-ാമത് മലയാറ്റൂര്‍ അവാര്‍ഡ് സാറാ ജോസഫിനും മലയാറ്റൂര്‍ െ്രെപസ് തപസ്യ കലാ സാഹിത്യവേദി ഉപാധ്യക്ഷയും കഥാകൃത്തുമായ രജനി സുരേഷിനും സമ്മാനിച്ചു.
തിരുവനന്തപുരം ശബരിഗിരി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ അവാര്‍ഡ് സമ്മാനിച്ചു. അനുഭവത്തിലൂടെ ജീവിത വേരുകള്‍ അന്വേഷിച്ച എഴുത്തുകാരനായിരുന്നു മലയാറ്റൂര്‍ രാമകൃഷ്ണനെന്ന് അദ്ദേഹം പറഞ്ഞു. 25000 രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്ന മലയാറ്റൂര്‍ അവാര്‍ഡ് സാറാ ജോസഫിന്റെ ‘എസ്‌തേര്‍’ എന്ന നോവലി നാണ് ലഭിച്ചത്.
ശ്രദ്ധേയരായ എഴുത്തുകാര്‍ക്കുള്ള മലയാറ്റൂര്‍ െ്രെപസ് രജനി സുരേഷിന്റെ ‘വള്ളുവനാടന്‍ വിഷുക്കുടുക്ക’ എന്ന ഓര്‍മക്കുറിപ്പുകളടങ്ങിയ സമാഹാരത്തിനാണ്. ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. വി.കെ. ജയകുമാര്‍ അധ്യക്ഷനായി. ഡോ. ജോര്‍ജ് ഓണക്കൂര്‍ മലയാറ്റൂര്‍ അനുസ്മരണം നടത്തി. ട്രസ്റ്റ് സെക്രട്ടറി അനീഷ് കെ. അയിലറ സ്വാഗതവും മാത്ര രവി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: