തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ ജൂറി ചെയര്മാന് ഹിന്ദി സംവിധായകനും ദേശീയ പുരസ്കാര ജേതാവുമായ സുധീര്‍ മിശ്ര. സംവിധായകന് പ്രിയനന്ദനന്, ഛായാഗ്രാഹകന്‍ അഴകപ്പന്‍ എന്നിവര്‍ പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്മാന്മാരായിരിക്കും. ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങളുമായിരിക്കും.
അന്തിമ വിധിനിര്‍ണയ സമിതിയില്‍ സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന് എന്‍.എസ് മാധവന്, നടിയും കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ ആന്‍ അഗസ്റ്റിന്, സംഗീത സംവിധായകന് ശ്രീവത്സന്‍ ജെ. മേനോന് എന്നിവരും അംഗങ്ങളായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: