ഭുവനേശ്വര്‍: ഒഡീഷയിലെ പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരം 14ന് വീണ്ടും തുറക്കാന്‍ നിര്‍ദേശം. സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തോടെ രത്ന ഭണ്ഡാരം തുറക്കണമെന്നാണ് ജസ്റ്റിസ് ബിശ്വനാഥ് റാത്ത് കമ്മിറ്റി നിര്‍ദേശിച്ചത്.
രത്ന ഭണ്ഡാരത്തില് സൂക്ഷിച്ചിട്ടുള്ള ആഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ പട്ടികപ്പെടുത്താനാണ് ഒഡീഷ ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയായ ജസ്റ്റിസ് ബിശ്വനാഥ് റാത്തിന്റെ അധ്യക്ഷതയില്‍ ഉന്നതതല സമിതി രൂപവത്കരിച്ചത്.
രത്ന ഭണ്ഡാരത്തിലെ ബഹര (അകത്തുള്ള), ഭിടാര (പുറത്തുള്ള) നിലവറകളാണ് തുറന്ന് പരിശോധിക്കുക. നിലവറകളിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ പട്ടികപ്പെടുത്തുന്നതിനൊപ്പം അവ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍കൂടി രത്ന ഭണ്ഡാരം തുറക്കുന്ന ദിവസം നടക്കും. ഇതിന് മുമ്പ് 1978 മെയ് 13 മുതല്‍ ജൂലൈ 23 വരെയാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരം തുറന്ന് പരിശോധിച്ചത്. 1960ലെ ജഗന്നാഥ ക്ഷേത്ര നിയമപ്രകാരം സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവുകളോടെ മാത്രമേ രത്നഭണ്ഡാരത്തിന്റെ പൂട്ടുകള്‍ തുറക്കാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: