പത്തനംതിട്ട : കാപ്പാ കേസ് പ്രതിയോടൊപ്പം സിപിഎമ്മില്‍ ചേര്‍ന്ന ആള് കഞ്ചാവുമായി പിടിയില്‍. കഴിഞ്ഞ വെളളിയാഴ്ച കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രനൊപ്പം സിപിഎമ്മില്‍ ചേര്‍ന്ന യദു കൃഷ്ണനാണ് കഞ്ചാവുമായി പിടിയിലായത്. മൈലാടുപാറ സ്വദേശി യദു കൃഷ്ണന്റെ പക്കല്‍ നിന്നും രണ്ടു ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്.
കേസ് എടുത്ത എക്സൈസ് ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ശരണ്‍ ചന്ദ്രനും യദു കൃഷ്ണനും ഒപ്പം 62 പേര് സിപിഎമ്മില്‍ ചേര്‍ന്നപ്പോള്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവാണ് ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. മന്ത്രി വീണ ജോര്‍ജും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.
നേരത്തെ ബിജെപി പ്രവര്‍ത്തകരായിരുന്നവരാണ് സിപിഎമ്മില്‍ ചേര്‍ന്നത്. ശരണ്‍ ചന്ദ്രനുള്പ്പെടെയുളളവര് നിരന്തരം അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ബി ജെ പി സംരക്ഷിക്കാതെ വന്നതോടെയാണ് ഇവര്‍ സി പി എമ്മിലെത്തിയത്.
ശരണ്‍ ചന്ദ്രനെതിരെ കാപ്പാ കേസ് ചുമത്തിയിരുന്നെങ്കിലും ഇയാള്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതോടെയാണ് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയത്. ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയ ശേഷമാണ് ശരണ്‍ ചന്ദ്രനടക്കമുള്ളവര്‍ സിപിഎമ്മില്‍ അംഗമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: