കോട്ടയം: രാമായണമാസം അടുത്തതോടെ പരമ്പരാഗതമായി ഹിന്ദുവിരുദ്ധ പ്രചാരണം നടത്തുന്ന ചില പ്രസാധകള്‍ രാമായണ വല്‍പ്പനയുമായി ഇറങ്ങിയിട്ടുണ്ടെന്നും ഹിന്ദുക്കളെ കച്ചവട താല്പ്പര്യത്തിനുമാത്രം പ്രയോജനപ്പെടുത്തുന്ന ഇക്കൂട്ടരുടെ രാമായണങ്ങള്‍ വാങ്ങരുതെന്നും ആവശ്യപ്പെട്ട് ഗുരുവായൂര്‍ മാതൃവേദി രംഗത്തെത്തി. ഈ കാമ്പയിന്റെ ഭാഗമായി അവര്‍ പുറത്തിറക്കിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇതാണ്:
‘നമ്മുടെ സംസ്കാരത്തേയും വിശ്വാസങ്ങളേയും കരിതേച്ചുകാണിക്കുകയും തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ശക്തികളുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുന്ന പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ കച്ചവടകണ്ണുമായി രാമായണ വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. ‘കര്ക്കിടകസന്ധ്യകളെ ഭക്തിസാന്ദ്രമാക്കുവാന്‍’ പ്രത്യേക ഓഫറുകളും അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
മനോരമയും ഡി.സി ബുക്സും മാതൃഭൂമിയും തന്നെയാണ് ഇത്തവണയും മുന്‍പന്തിയില്‍. നിര്‍ബന്ധബുദ്ധിയോടുകൂടി ഇവയെ ബഹിഷ്കരിക്കുക.
‘ഹിന്ദുസ്ത്രീകള്‍ കുളിച്ച് ഈറനോടെ ക്ഷേത്രത്തില്‍ പോകുന്നത് ലൈംഗികമായ ആവശ്യത്തിന്’ എന്ന് എഴുതിയ ‘മീശ’ നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമിയുടെ പക്കല്‍നിന്നും എന്തിന് രാമായണം വാങ്ങി നമ്മളെത്തന്നെ തെറിപറയാന്‍ പണം നല്കുന്നു? ഹിന്ദുവിനെ അപമാനിച്ച് ‘മീശ നോവല്‍’ പ്രസിദ്ധീകരിച്ചതില്‍ ഒരു പശ്ചാത്താപം പോലും തോന്നാത്ത, ഹിന്ദുക്കളെ മുഴുവന്‍ അക്രമണകാരികള്‍ എന്ന് വിളിച്ചയാള്‍ക്ക് നന്ദി പറഞ്ഞ മാതൃഭൂമി ഉള്‍പ്പടെയുള്ളവരുടെ ‘രാമായണ ഓഫറില്‍ ‘ വീഴാതെ നോക്കുക. (മീശ നോവല്‍ പുസ്തകമാക്കിയത് ഡി.സി ബുക്സ്)
ഹിന്ദുധര്‍മ്മ സ്ഥാപനങ്ങളായ വിദ്യാരംഭം പബ്ലിക്കേഷന്‍, വിവിധ ആശ്രമങ്ങള്‍, കുരുക്ഷേത്ര പ്രകാശന് തുടങ്ങിയ ഹിന്ദുക്കള്‍ക്കുവേണ്ടി നിലകൊള്ളുന്ന സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന രാമായണം മാത്രം വാങ്ങാന്‍ ശ്രദ്ധിക്കുക.’ – ഗുരുവായൂര്‍ മാതൃവേദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: