ന്യൂഡല്‍ഹി: ഭിന്നശേഷി വിഭാഗങ്ങളുമായി ബന്ധപ്പെട്ട പുതിയ സുപ്രീംകോടതി മാര്‍ഗ നിര്‍ദേശങ്ങള്‍ ശരിയായ അര്‍ത്ഥത്തില്‍ നടപ്പാക്കണമെങ്കില്‍ ചലച്ചിത്ര മേഖല വലിയ കരുതല്‍ പാലിക്കേണ്ടിവരും. ദൃശ്യമാധ്യമ ഉള്ളടക്കം തയ്യാറാക്കുന്ന എഴുത്തുകാര്‍, സംവിധായകര്‍ തുടങ്ങിയവര്‍ക്ക് ഭിന്നശേഷി വിഭാഗങ്ങളുടെ മാന്യതക്കു നിരക്കുന്ന തരത്തിലുള്ള തിരക്കഥയും ചലച്ചിത്രരൂപവും സൃഷ്ടിക്കാന്‍ തക്ക പ്രത്യേക പരിശീലനം നല്‍കണമെന്ന് പുതിയ മാര്‍ഗരേഖയില്‍ പറയുന്നു.
ഭിന്നശേഷി വിഭാഗങ്ങളെ കുറിച്ച് മോശം പദപ്രയോഗങ്ങള്‍ നടത്തരുത്. പീഡിതര്‍, അവശര്‍, ഇര തുടങ്ങിയ വാക്കുകള്‍ ഒഴിവാക്കണം, ശാരീരിക സ്ഥിതി ചൂണ്ടിക്കാണിക്കുമ്പോള്‍ പ്രതീകാത്മക ചിത്രങ്ങളുടെ കാര്യത്തില്‍ ജാഗ്രത പാലിക്കണം, വെല്ലുവിളികള്‍ മാത്രമല്ല അവരുടെ വിജയങ്ങളും സമൂഹത്തിനു നല്കുന്ന സംഭാവനയും പ്രദര്‍ശിപ്പിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ മാര്‍ഗരേഖയിലുണ്ട്. സോണി പിക്ചേഴ്സിന്റെ ആഖ് മിച്ചോലി എന്ന സിനിമയില്‍ ഭിന്നശേഷിക്കാരെ ചിത്രീകരിച്ചതിലെ അപാകതകള്‍ക്കെതിരെ പൊതുപ്രവര്‍ത്തകനായ നിപുണ്‍ മല്‍ഹോത്ര നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി മാര്‍ഗരേഖ പുറത്തിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: