കൊച്ചി: പള്ളികള്‍ കൈമാറുന്ന വിഷയത്തില്‍ കോടതി നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കൃത്യമായ കര്‍മ്മ പദ്ധതി തയ്യാറാക്കി ഹര്‍ജി ഇനി പരിഗണിക്കുന്ന 25 ന് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്കി. നിയമവാഴ്ച നിലനില്ക്കാന് ബന്ധപ്പെട്ട എല്ലാവരും കോടതി നിര്‍ദ്ദേശങ്ങള്‍ പാലിച്ചുവെന്ന് ഉറപ്പാക്കണമെന്നും ജസ്റ്റിസ് വി.ജി അരുണ്‍ ഉത്തരവിട്ടു. ഓടക്കാലി സെന്റ് മേരീസ് പള്ളി ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറുന്ന വിഷയത്തില്‍ ഉള്‍പ്പെടെയുള്ള കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കോടതി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് പോലീസ് സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ കൃത്യമായ കര്‍മ്മപദ്ധതി ഇല്ലാതെയാണ് പോലീസ് കോടതിവിധി നടപ്പാക്കാന്‍ ശ്രമിച്ചതെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാണെന്ന് കോടതി പറഞ്ഞു. തുടര്‍ന്നാണ് കര്‍മ്മപദ്ധതി തയ്യാറാക്കി അറിയിക്കാന്‍ നിര്‍ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: