കോട്ടയം: 1961ലെ മെറ്റേണിറ്റി ബെനഫിറ്റ് ആക്ടിലെ വ്യവസ്ഥകള്‍ ഉണ്ടായിരുന്നിട്ടും, ആര്‍ത്തവത്തിന്റെ ആദ്യ ഘട്ടത്തിലെ പ്രയാസങ്ങള്‍ സമൂഹം അറിഞ്ഞോ അറിയാതെയോ അവഗണിക്കുകയാണെന്ന് ഇതു സംബന്ധിച്ച് സുപ്രീം കോടതിയില്‍ പൊതുതാത്പര്യഹര്‍ജി നല്കിയ ശൈലേന്ദ്ര മണി ത്രിപാഠി ചൂണ്ടിക്കാട്ടുന്നു. ചില സംഘടനകളും സംസ്ഥാന സര്‍ക്കാരുകളും ഒഴികെ ഇക്കാര്യത്തില്‍ അനുകൂല തീരുമാനം എടുത്തിട്ടില്ല.
ആഗോളതലത്തില്‍ നോക്കിയാല്‍ 1947-ല്‍ തന്നെ ജപ്പാനിന് ഇത് സംബന്ധിച്ച് നിയമം കൊണ്ടുവന്നു. 1953-ല്‍ ദക്ഷിണ കൊറിയയും ഇത് പിന്തുടര്ന്നു. യുകെ, വെയില്‍സ്, തായ് വാന്‍, സാംബിയ, ഫിലിപ്പൈന്‍സ്, വിയറ്റ്നാം, സ്പെയിന് എന്നീരാജ്യങ്ങള്‍ ആര്‍ത്തവ അവധി നല്‍കുന്നുണ്ട്. ചൈനയിലെ ചില പ്രവിശ്യകള്‍ സ്ത്രീകള്‍ക്ക് രണ്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി അനുവദിച്ചിട്ടുണ്ട്. ആര്‍ത്തവ വേദന കാരണം ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സ്ത്രീകള്‍ക്ക് ശമ്പളം നല്കാന് സോവിയറ്റ് റഷ്യ നയപരമായ തീരുമാനം എടുത്തിരുന്നു.
ഇന്തോനേഷ്യ സ്ത്രീകള്‍ക്ക് മാസത്തില്‍ രണ്ട് ദിവസത്തെ അവധി വാഗ്ദാനം ചെയ്തുവെങ്കിലും അവധി അനുവദിക്കുന്നതിന് മുമ്പ് തൊഴിലുടമകള്‍ ശാരീരിക പരിശോധന നടത്തുന്നതിനാല്‍ പലരും എടുക്കാറില്ല. ഇതു കൂടാതെ ആഗോള കമ്പനികളില്‍ പലതും അവധി അനുവദിക്കുന്നുണ്ട്.
ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ എഴുത്താല്‍ കേരള സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ചിട്ടുണ്ട്. ബീഹാറും സ്ത്രീകള്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ച സംസ്ഥാനമാണ്. കര്‍ണ്ണാടക ആര്‍ത്തവ അവധി സംബന്ധിച്ച നിയമ നിര്‍മ്മാണത്തിന് നീക്കം തുടങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക: