ന്യൂദൽഹി: ചൈനയുടെ പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിനേക്കാള്‍ ആവേശകരമായ വരവേല്‍പ് ഇന്ത്യന്‍ പ്രധാനമന്ത്രി മോദിക്ക് നല്‍കി റഷ്യ. ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി റഷ്യൻ തലസ്ഥാനമായ മോസ്കോയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയത് റഷ്യയുടെ മുഖ്യ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റ്യുറോവ്. നുകോവൊ-2 അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ മോദിക്ക് റഷ്യന്‍ സേന ബഹുമാനാര്‍ത്ഥം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.
വൈകാതെ മോദിയെ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിന്‍ സ്വീകരിച്ചു. പുടിന്റെ ഔദ്യോഗിക വസതിയിലായിരുന്നു സ്വീകരണം.
അടുത്തയിടെ റഷ്യ സന്ദർശിച്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗിനെ സ്വീകരിക്കാനെത്തിയത് റഷ്യൻ ഉപപ്രധാനമന്ത്രിയായിരുന്നു. പ്രോട്ടോക്കോൾ പ്രകാരം ഇദ്ദേഹത്തേക്കാൾ ഉയർന്ന പദവിയാണ് മുഖ്യ ഉപപ്രധാനമന്ത്രിയുടേത്. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമർ പുടിന് തൊട്ടുതാഴെയുള്ള സർക്കാർ പദവിയാണ് ഇത്.22ാമത് റഷ്യ-ഇന്ത്യ ഉച്ചകോടി നടത്താന്‍ വ്ലാഡിമര്‍ പുടിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മോദി റഷ്യയില്‍ എത്തിയത്.
പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചതിന് പുറമേ, മുഖ്യ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റ്യുറോവ് അദ്ദേഹത്തെ കാറിൽ ഹോട്ടൽ വരെ അനുഗമിക്കുകയും ചെയ്തു. കാള്‍ട്ടന്‍ ഹോട്ടലിലെത്തിയ പ്രധാനമന്ത്രിയെ കാത്ത് വിദേശ ഇന്ത്യക്കാരുടെ ഒരു വലിയ സംഘം കാത്ത് നിന്നിരുന്നു. അവര്‍ ഇന്ത്യന്‍ പതാക വീശുകയും മോദി, മോദി എന്ന് ഉറക്കെ വിളിക്കുകയും ചെയ്തു. മോദി അവര്‍ക്ക് ഹസ്തദാനം ചെയ്തും കുട്ടികളോട് കുശലം പറഞ്ഞും അന്തരീക്ഷം സജീവമാക്കി.
ഇന്ത്യ- റഷ്യ ബന്ധത്തിലെ ശക്തമായ അടയാളമായും ചൈനക്ക് പുറമേ, സന്ദർശനം ഉറ്റുനോക്കുന്ന പടിഞ്ഞാറൻ രാജ്യങ്ങൾക്കും നൽകുന്ന ശക്തമായ സന്ദേശമായുമാണ് ഈ നടപടികൾ അന്താരാഷ്‌ട്ര തലത്തിൽ വ്യാഖ്യാനിക്കപ്പെടുന്നത്.
2019ന് ശേഷം ഇത് ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദർശിക്കുന്നത്. മൂന്നാമതും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ സന്ദര്‍ശനാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: